മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

വൈത്തിരി: മദ്യപിച്ച് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട് റൂട്ടിലോടുന്ന ‘ചൈത്രം’ ബസിലെ ഡ്രൈവര്‍ ചുള്ളിയോട് സ്വദേശി സജീഷിനെ (35) ആണ് വൈത്തിരി എസ്.ഐ അഷ്‌റഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. മദ്യപിച്ച് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കും വിധം ബസോടിച്ചതിനു ഇയാളുടെ പേരില്‍ കേസെടുത്തു. ചുരം ഇറങ്ങേണ്ട ബസ് മറ്റൊരു ഡ്രൈവര്‍ വന്നാണ് യാത്ര തുടര്‍ന്നത്.