ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡ് മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുത്തന്‍ ഐഎഫ്എസ്സി കോഡ് നിലവില്‍ വരിക.
നിശ്ചിത തീയതി മുതല്‍ സാമ്പത്തിക...
കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്കൽ മൂലം പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ വളർച്ച നേടുമെന്നുമാണ് കരുതുന്നത്
മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു...
ന്യൂഡല്‍ഹി : ഇന്ത്യ ഡിജിറ്റലിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം. അസോചവും (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍.
കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നത് അപകടകരമായ മണ്ടത്തരമാകുമെന്ന് തെളിയിക്കുന്നതാണ് പഠനം. വില...
മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ചോക്ലേറ്റ് നിറത്തില്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി.
അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍...
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും.
മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്കായി, അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ്...
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ദൈർഘ്യമുള്ള നിർദിഷ്ട അതിവേഗ റെയിൽ പ്പാത കാസർകോട് വരെ നീട്ടുന്നതിനെക്കുറിച്ച് സജീവ പഠനം നടത്താൻ കേരള ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ആലോചിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും.
430 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽപ്പാത കാസർകോട്ടേക്ക് നീട്ടണമെന്നാവശ്യവുമായി...
ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ഫെബ്രുവരി ഇരുപത് മുതൽ ആഴ്ച്ചയിൽ 50000 പിൻവലിക്കാം. മാർച്ച് പതിമൂന്നോടെ പരിധി ഒഴിവാക്കും
നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കിൽ നിന്നും പണം പിന്‍വലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തുന്നു . ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിൻവലിക്കാവുന്ന പണത്തിൻ്റെ പരിധി 24,000...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ധനവിലയുടെ കുതിപ്പ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയായി; ഡീസലിനു 68.88 രൂപ. കൊച്ചിയില്‍ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വില്‍ക്കുന്നത്....
രാജ്യം മുഴുവന്‍ ലോക്ഡൗണിലായതോടെ എല്ലാ ബാങ്കിംഗ് സര്‍വ്വീസുകളും ഇപ്പോള്‍ ഓണ്‍ലൈനാക്കിയിരിക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍.
എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ്...