ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിലൂടെ ഡിസംബര്‍ മാസത്തില്‍ ശേഖരിച്ചത് 80,808 കോടി രൂപ. ഡിസംബര്‍ 25 വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്.
കേന്ദ്ര ജി.എസ്.ടി (സി.ജി.എസ്.ടി) യായി 13,089 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി (എസ്.ജി.എസ്.ടി) 18,650 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 41,270 കോടി രൂപയും കോംപന്‍സേഷന്‍ സെസ്സ് ഇനത്തില്‍ 7,798 കോടി രൂപയുമാണ് ശേഖരിച്ചത്.
ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ് വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍ പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ 'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍ വയ്ച്ചു നടത്തപ്പെടുന്ന 'ലൈഫ്' കണ്‍വന്‍ഷനില്‍ പ്രമുഖര്‍...
വ്യവസായ എസ്റ്റേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായങ്ങളെ (MSME)
സഹായിക്കുന്നതിനുള്ള 'സപ്പോർട്ട് എംഎസ്എംഇ' പദ്ധതി സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) പ്രഖ്യാപിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുതിയ വായ്പാ പദ്ധതി.
ഉത്പ്പാദന...
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ...
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ വാഹന വില്‍പ്പനയില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകള്‍. നോട്ടു റദ്ദാക്കലിനു ശേഷം ഡിസംബര്‍ മാസത്തില്‍ വാഹന വില്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍സ് മാനുഫാക്‌ചേഴ്‌സ് (എസ്.ഐ.എ.എം) ആണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
സ്‌കൂട്ടര്‍, കാര്‍്, ബൈക്ക് എന്നിവയുടെ വില്‍പ്പനയാണ് കുറഞ്ഞത്. അതേസമയം...
മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സിന്റെ ലാഭഫലം പുറത്ത് വന്നപ്പോള്‍ 504...
മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.
നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍...
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര നിലപാട് അനുകൂലമാണെന്നും മന്ത്രി വി.അബ്ദുറഹ്‌മാന്‍. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും. രണ്ടുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലം തന്നെയാണെന്നും മന്ത്രി വി....
തിരുവനന്തപുരം: ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയര്‍മാരെ ലക്ഷ്യമിട്ട് കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാര്‍ 2017-നായി പ്രചരണ പരിപാടി സംഘടിപ്പിച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി(ഫിക്കി) സഹകരിച്ച് ഹൈദരാബാദിലെ ഹോട്ടല്‍ താജ് ഡെക്കാണില്‍വച്ചാണ് പ്രചരണ പരിപാടി നടന്നത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി (എസ്എംഇ) ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചിയില്‍...
സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ...