കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന്‍ (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്‍കുന്നു.
മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) 2019ല്‍ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാന്‍ഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്ഡി, 6-ടയര്‍ ടിപ്പര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഈ ശ്രേണി ലഭ്യമാകും. ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിന്‍ തുടങ്ങിയവയെല്ലാം നല്‍കുന്നു. ആധുനിക ടെലിമാറ്റിക്സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്സും ഇതിലുണ്ട്.
ഫ്യൂരിയോ ഐഎല്‍സിവി ഉല്‍പ്പന്ന ശ്രേണിയുടെ വിപൂലീകരണത്തിന്‍റെ ഭാഗമാണ് മഹീന്ദ്ര ഫ്യൂരിയോ 7 ലൈറ്റ് വാണിജ്യ വാഹന ശ്രേണി. 500 മഹീന്ദ്ര എന്‍ജിനീയര്‍മാരുടെയും 180 വിതരണക്കാരുടെയും 650 കോടി രൂപയുടെ നിക്ഷേപത്തിന്‍റെയും ആറു വര്‍ഷത്തെ പ്രയത്നവും ഇതിനു പിന്നിലുണ്ട്. വിജയകരമായതും ഏറെ പ്രചാരം നേടിയതുമായ മൈലേജ് ഉറപ്പു നല്‍കുന്ന ഹെവി കമേഴ്സ്യല്‍ വാഹന ശ്രേണിയായ ബ്ലാസോ എക്സ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഫ്യൂരിയോ ശ്രേണി അവതരിപ്പിക്കുന്നത്. എച്ച്സിവി വിഭാഗത്തില്‍ ഏറ്റവും മൈലേജ് ഉള്ള വാഹനമായി ബ്ലാസോ എക്സ് നിലയുറപ്പിക്കുകയും ചെയ്തു.
കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കിനല്‍കുക, അഞ്ച് വര്‍ഷത്തിന് ശേഷം റീസെയില്‍ മൂല്യം ഉറപ്പുവരുത്തുക എന്ന ഉപഭോക്തൃ മൂല്യത്തോടെയുള്ള പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള എല്‍സിവി ട്രക്കുകളുടെ അവതരണം വ്യവസായത്തിലെ ഒരു നാഴികക്കല്ലാണെന്നും ഈ വിഭാഗത്തോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയും ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോള്‍ തന്നെ മികവിന്‍റെയും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പുതിയ മാനദണ്ഡങ്ങള്‍ ഇത് ഒരുക്കുന്നുവെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു.
എല്‍സിവി ഉപഭോക്താക്കളുടെ നിരവധിയായ ആവശ്യങ്ങളിലൂന്നിയാണ് മഹീന്ദ്ര ഫ്യൂരിയോ 7 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, മികച്ച വാറന്‍റി ഓഫര്‍, ഏറ്റവും കുറഞ്ഞ പരിപാലനം, സുരക്ഷ, സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്ന ഒരു ട്രക്കിനായാണ് തിരയുന്നതെന്ന് ഈ വിഭാഗത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങളില്‍ നിന്നും മനസ്സിലായതെന്നും മഹീന്ദ്ര ഫ്യൂരിയോ 7 സമാനതകളില്ലാത്ത ഉപഭോക്തൃ മൂല്യ പാക്കേജുകളും ഏറ്റവും ഉചിതമായ വിലയുമായി ഇതെല്ലാം ഉറപ്പു നല്‍കുന്നുവെന്നും ഉയര്‍ന്ന മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കി നല്‍കലും അതോടൊപ്പം അഞ്ചു വര്‍ഷത്തിനു ശേഷമുള്ള റീസെയില്‍ മുല്യവും ഉറപ്പു നല്‍കാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അത് വ്യവസായത്തിന് നിര്‍ണായകമായി മാറുമെന്നും ഉപഭോക്താക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് വാണീജ്യ വാഹന വിഭാഗം ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.
ഫ്യൂരിയോ 7, 10.58 അടി എച്ച്എസ്ഡിക്ക് വില 14.79 ലക്ഷത്തില്‍ ആരംഭിക്കുന്നു, ഫ്യൂരിയോ 7 എച്ച്ഡിക്ക് 15.18 ലക്ഷവും ഫ്യുരിയോ 7 ടിപ്പര്‍ വേരിയന്‍റിന് 16.82 ലക്ഷം രൂപയുമാണ് വില (എല്ലാം പൂനെയിലെ എക്സ്ഷോറൂം വില)
വാഷിംഗ്ടൺ ഡിസി: കോവിഡ്-19 ഭീതിക്കൊപ്പം അമേരിക്കയിൽ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായും അധികൃതർ അറിയിച്ചു. ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി.
ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ,...
ഇനി ബാങ്കിൽ നിന്ന് നിശ്ചിത പരിധിയിൽ കൂടുതൽ തുക പിൻവലിക്കുന്നതിന് ഒരു തുക നികുതിയായി സർക്കാരിന് നൽകേണ്ടി വരുമോ .സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവർ ആശങ്കയോടെ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയാം .ഫെബ്രുവരി വരെ കാത്തിരിക്കണം എന്നു മാത്രം .
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും നികുതി വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട്...
മുംബൈ: ഫര്‍ണിച്ചര്‍ ഭീമന്മാരായ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കോര്‍ സോലൂഷന്‍സിനെ സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. 182.12 കോടി രൂപ മുടക്കി അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയന്‍സ് സ്വന്തമാക്കി.
75 കോടി രൂപ കൂടി നിക്ഷേപിച്ച് 2023 ഡിസംബറോടു കൂടി മൊത്തം ഓഹരികളും സ്വന്തമാക്കും. 2012 ഡിസംബര്‍ 17നാണ് അര്‍ബന്‍ ലാഡര്‍...
കൊച്ചി: മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്‍റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ വിവിധ കാലാവധികളിലായി 8.75 ശതമാനം മുതല്‍ 10.47 ശതമാനം വരെ വാര്‍ഷികാദായം നേടാം. സെപ്തംബര്‍ ഒമ്പതിന് കടപ്പത്ര വിതരണം അവസാനിക്കും. മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന്‍റെ 15-ാമത് എന്‍സിഡി...
സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ...
സ്‌കോട്‌ലാന്‍ഡ്: ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വര്‍ധന വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തണം എന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ചു.
ആതിഥേയ...
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ...
കേരളത്തിലേക്ക് ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തേണ്ട സമയമാണ് ഇപ്പോള്‍. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി വന്നതോടെ പല സഞ്ചാരികളും യാത്ര റദ്ദാക്കി കഴിഞ്ഞു. ഇതൊന്നും അറിയാതെ എത്തിയവരാകട്ടെ ദുരിതത്തിലും. നാലും അഞ്ചും മണിക്കൂര്‍ ക്യൂ നിന്നാണ് പലര്‍ക്കും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിച്ചത്. പലര്‍ക്കും ഈ കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല. ഇതുകൊണ്ട് തന്നെ പലരും...