24 C
Kochi
Sunday, May 19, 2024
Business

Business

business and financial news and information from keralam and national

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍ 50 ശതമാനം ഇളവും നല്‍കിയുമാണ് ഫീസ് ഭേദഗതി ചെയ്തിരിക്കുന്നത്. ബിസിനസ് രംഗത്ത് വലിയ ചലനങ്ങള്‍ ഈ ഭേദഗതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക...
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും  യുവജനങ്ങളെയാണ്  ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വണ്‍കാര്‍ഡിന്‍റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കാര്‍ഡ് ലഭ്യമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ  ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. മൂന്നുമുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍...
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന്‍ (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്‍കുന്നു. മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) 2019ല്‍ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാന്‍ഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്ഡി, 6-ടയര്‍ ടിപ്പര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഈ ശ്രേണി ലഭ്യമാകും. ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിന്‍ തുടങ്ങിയവയെല്ലാം നല്‍കുന്നു. ആധുനിക ടെലിമാറ്റിക്സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്സും ഇതിലുണ്ട്. ഫ്യൂരിയോ ഐഎല്‍സിവി ഉല്‍പ്പന്ന ശ്രേണിയുടെ വിപൂലീകരണത്തിന്‍റെ ഭാഗമാണ് മഹീന്ദ്ര ഫ്യൂരിയോ 7 ലൈറ്റ് വാണിജ്യ വാഹന ശ്രേണി. 500 മഹീന്ദ്ര എന്‍ജിനീയര്‍മാരുടെയും 180 വിതരണക്കാരുടെയും 650 കോടി രൂപയുടെ നിക്ഷേപത്തിന്‍റെയും ആറു വര്‍ഷത്തെ പ്രയത്നവും ഇതിനു പിന്നിലുണ്ട്. വിജയകരമായതും ഏറെ പ്രചാരം നേടിയതുമായ മൈലേജ് ഉറപ്പു നല്‍കുന്ന ഹെവി കമേഴ്സ്യല്‍ വാഹന ശ്രേണിയായ ബ്ലാസോ എക്സ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഫ്യൂരിയോ ശ്രേണി അവതരിപ്പിക്കുന്നത്. എച്ച്സിവി വിഭാഗത്തില്‍ ഏറ്റവും മൈലേജ് ഉള്ള വാഹനമായി ബ്ലാസോ എക്സ് നിലയുറപ്പിക്കുകയും ചെയ്തു. കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കിനല്‍കുക, അഞ്ച് വര്‍ഷത്തിന് ശേഷം റീസെയില്‍ മൂല്യം ഉറപ്പുവരുത്തുക എന്ന ഉപഭോക്തൃ മൂല്യത്തോടെയുള്ള പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള എല്‍സിവി ട്രക്കുകളുടെ അവതരണം വ്യവസായത്തിലെ ഒരു നാഴികക്കല്ലാണെന്നും ഈ വിഭാഗത്തോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയും ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോള്‍ തന്നെ മികവിന്‍റെയും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പുതിയ മാനദണ്ഡങ്ങള്‍ ഇത് ഒരുക്കുന്നുവെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു. എല്‍സിവി ഉപഭോക്താക്കളുടെ നിരവധിയായ ആവശ്യങ്ങളിലൂന്നിയാണ് മഹീന്ദ്ര ഫ്യൂരിയോ 7 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, മികച്ച വാറന്‍റി ഓഫര്‍, ഏറ്റവും കുറഞ്ഞ പരിപാലനം, സുരക്ഷ, സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്ന ഒരു ട്രക്കിനായാണ് തിരയുന്നതെന്ന് ഈ വിഭാഗത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങളില്‍ നിന്നും മനസ്സിലായതെന്നും മഹീന്ദ്ര ഫ്യൂരിയോ 7 സമാനതകളില്ലാത്ത ഉപഭോക്തൃ മൂല്യ പാക്കേജുകളും ഏറ്റവും ഉചിതമായ വിലയുമായി ഇതെല്ലാം ഉറപ്പു നല്‍കുന്നുവെന്നും ഉയര്‍ന്ന മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കി നല്‍കലും അതോടൊപ്പം അഞ്ചു വര്‍ഷത്തിനു ശേഷമുള്ള റീസെയില്‍ മുല്യവും ഉറപ്പു നല്‍കാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അത് വ്യവസായത്തിന് നിര്‍ണായകമായി  മാറുമെന്നും ഉപഭോക്താക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്  വാണീജ്യ വാഹന വിഭാഗം ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു. ഫ്യൂരിയോ 7, 10.58 അടി എച്ച്എസ്ഡിക്ക് വില 14.79 ലക്ഷത്തില്‍ ആരംഭിക്കുന്നു, ഫ്യൂരിയോ 7 എച്ച്ഡിക്ക് 15.18 ലക്ഷവും ഫ്യുരിയോ 7 ടിപ്പര്‍ വേരിയന്‍റിന്         16.82 ലക്ഷം രൂപയുമാണ് വില (എല്ലാം പൂനെയിലെ എക്സ്ഷോറൂം വില)
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസില്‍ കീഴടങ്ങിയതായി വിവരം. പത്തനംതിട്ട എസ്പി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. രണ്ട് പേരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. രാജ്യം...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 80,000 കോടി . റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. നഷ്ടത്തിന്റെ കണക്കുകള്‍ കണ്ടെത്തിയിരിക്കുന്നത് ആസൂത്രണ ബോര്‍ഡാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് നിയോഗിച്ച സമിതിയുടേതാണ് വിലയിരുത്തല്‍. ദേശീയതലത്തില്‍ ലോക്ക് ഡൗംണ്‍ തുടങ്ങിയ മാര്‍ച്ച്‌ 25 മുതല്‍ മെയ് മൂന്നു വരെയുള്ള കാലയളവു പരിഗണിച്ചാണ് സമിതി...
സന്ദീപ് ദാസ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിനുമുന്നോടിയായി വിൻഡീസിൻ്റെ പരിശീലകൻ ഫിൽ സിമ്മൺസ് ഒരു പത്രസമ്മേളനം നടത്തിയിരുന്നു.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ സിമ്മൺസിൽ ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുകയായിരുന്നു !അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്- ''വാംഖഡേയിൽ ഏതു സ്കോറും ചെയ്സ് ചെയ്യാൻ സാധിക്കും.ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച ടോട്ടൽ എത്രയാണെന്ന് നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്.രാത്രിയിലെ മഞ്ഞുവീഴ്ച്ച മൂലം...
മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിക്കുകയാണ്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ്...
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ...
സ്വീഡിഷ് അക്കാദമിയുടെ സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2018, 19 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ചാണു അക്കാദമി പ്രഖ്യാപിച്ചത്. പോളിഷ് സാഹിത്യകാരി ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവരാണ് വിജയികൾ. ലെെം​ഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നോബേൽ പുരസ്ക്കാരം നൽകിയിരുന്നില്ല. അക്കാദമിയുടെ 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ...
ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതും...