എല്ലാവർക്കും ഓരോ കപ്പ് പായസം ,20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍.. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടെ മാംഗല്യം ലാളിത്യത്തിന് മാതൃക

മിനി നായർ

വളരെ വ്യത്യസ്തമായ വിവാഹ ക്ഷണപത്രം ,അതിൽ എല്ലാ വിവരങ്ങളും കാച്ചിക്കുറുകിക്കിയിരിക്കുന്നു .അങ്ങനെ ആ ക്ഷണക്കത്തും ഒരു മാസംമുമ്പ് താരമായിരുന്നു ഇപ്പോൾ ഇതാ ആ വിവാഹവും .
ലാളിത്യത്തിന് മാതൃകയായി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടേയും ചന്ദന്‍കുമാറിന്‍റെയും വിവാഹം നടന്നു. സൂര്യാ കൃഷ്ണമൂർത്തിയുടെ വീട്ടിലെ പൂജാമുറിയില്‍വെച്ചായിരുന്നു വധൂവരന്മാർ താലിചാർത്തിയത്. വിവാഹത്തിന് അതിഥികളായെത്തിയവർക്കെല്ലാം ഓരോ കപ്പ് പായസം നൽകിക്കൊണ്ടായിരുന്നു സൂര്യ കൃഷ്ണമൂർത്തി കുടുംബം വിരുന്നൊരുക്കിയത്. മടങ്ങിപ്പോകുമ്പോൾ നവദമ്പതികളുടെ വക ചെറിയ സമ്മാനവും അതിഥികൾക്ക് നൽകി .

18556414_1901481306544277_2635043503705286963_n

മകളുടെ വിവാഹച്ചെലവുകള്‍ക്കായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി മാറ്റിവെക്കുകയാണ് സൂര്യ കൃഷ്ണമൂർത്തി .അറിയിച്ചിരുന്നു. കൃഷ്ണമൂർത്തി പഠിച്ച മോഡല്‍ സ്‌കൂളിലെയും ഗവ. ആര്‍ട്സ് കോളേജിലെയും ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെയും പ്രിന്‍സിപ്പല്‍മാരെ സ്വരൂപിച്ച തുക ഏല്‍പ്പിക്കുമെന്ന് കൃഷ്ണമൂർത്തി അറിയിച്ചിരുന്നു.സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട ബിഹാർ സ്വദേശിയായ ചന്ദന്‍കുമാറിനെയാണ് സീത വിവാഹം കഴിച്ചത്. ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ ഡോ. മധുസൂദനന്‍ സിങ്ങിന്‍റെയും പ്രിയാസിങ്ങിന്‍റെയും മകനാണ് ചന്ദൻകുമാർ. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുകയായിരുന്നു താൻ ചെയ്തതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു .
13, 14, 15 തീയതികളില്‍ സീതയും ചന്ദനും തൈക്കാട്ട ‘സൂര്യചൈതന്യ’ വീട്ടിലുണ്ടാകുമെന്നും വീട്ടില്‍വന്ന് അനുഗ്രഹം നല്‍കണമെന്നുമാണ് സൂര്യാകൃഷ്ണമൂര്‍ത്തി ക്ഷണക്കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒന്‍പത് മുതല്‍ 12.30 വരെയും വൈകീട്ട് 4.30 മുതല്‍ 9.30 വരെയും വരനും വധുവും വീട്ടിലുണ്ടാകുമെന്നും അനുഗ്രഹിക്കാൻ കുടുംബസമേതം വീട്ടിലെത്തണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു.
ഈ അറിയിപ്പ് കിട്ടിയ അതിഥികൾ എല്ലാം ഈ മുന്ന് ദിവസത്തിനുള്ളിൽ കൃഷ്ണമൂർത്തയുടെ വീട്ടിലെത്തി വധുവരന്മാരെ അനുഗ്രഹിച്ചു.

18485256_1901481486544259_4925471216966019301_n 18485610_1901481463210928_7225767912915832316_n 18486099_1901483879877353_6367012987269581399_n18447418_1901483673210707_2801744034087840286_n 18485375_1901481803210894_5308750518855407119_n 18485558_1901481759877565_78918928235749406_n 18486099_1901483879877353_6367012987269581399_n 18486259_1901481433210931_8620042965549638738_n 18519611_1901482213210853_9015224860536522590_n 18581573_1901481533210921_3117225757956047523_n
ആര്‍ഭാടരഹിതമായി നടന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെയും രാജിയുടെയും മകള്‍ സീതയുടെ കല്യാണത്തിന് പ്രമുഖരാണ് ആശംസകളുമായി എത്തിയത് .മുഖ്യമന്ത്രി പിണറായി വിജയൻ,വിഎസ് അച്യൂതാനന്ദന്‍ ,ഉമ്മൻ ചാണ്ടി ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഓ .രാജഗോപാൽ എംഎൽഎ ,സുരേഷ് ഗോപി എം പി ,ബിഷപ് സൂസപാക്യം ,മുകേഷ് എം എൽ എ ,മഞ്ചുവാര്യർ തുടങ്ങി നൂറുകണക്കിന് പ്രഗത്ഭരാണ് നേരിട്ടെത്തി വധുവരന്മാര്‍ക്ക് ആശംസകള്‍ നേർന്നത്.

വിവാഹത്തിന് ആര്‍ഭാടവും സ്ത്രീധനവും വിരുന്നു സല്‍കാരങ്ങളും ഒഴിവാക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള സൂര്യ കൃഷ്ണമൂർത്തിയോസ് ക്ഷണക്കത്ത് വൈറലായിരുന്നു. ‘എന്റെ മകള്‍ സീത വിവാഹിതയാവുകയാണ്. അവളോടൊപ്പം സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ട്രയിനിംഗില്‍ കൂടെയുള്ള ചന്ദന്‍ കുമാര്‍ ആണ് വരന്‍. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഒരു പുരാതന രാജ്പുത് കുടുംബത്തിലെ ഡോ. മധുസൂദന്‍ സിംഗിന്റെ മകന്‍. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒന്നിച്ചുസമ്മതം നല്‍കുകയാണ്. സീതയുടെ വിവാഹത്തിനു വലിയ കല്യാണമണ്ഡപവും കമാനവും ആര്‍ഭാടവും സ്വര്‍ണ്ണവും സ്ത്രീധനവും വിരുന്നു സല്‍ക്കാരങ്ങളും എല്ലാം ഒഴിവാക്കി ഒരു ലളിതമായ ചടങ്ങ് മതി എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. മേയ് 13 , 14 , 15 തീയതികളില്‍ സീതയും ചന്ദനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും. താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതല്‍ 12-30 വരെയും വൈകിട്ട് 4 .30 മുതല്‍ 9.30 വരെയും) കുടുംബത്തോടെ വീട്ടില്‍ വന്നു കുട്ടികളെ അനുഗ്രഹിക്കണം. സമ്മാനമൊന്നും കൊണ്ടു വരരുത്. രണ്ടു കൈയ്യും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതി. വരണം. ഞങ്ങള്‍ കാത്തിരിക്കും-സൂര്യാ കൃഷ്ണമൂര്‍ത്തി’ എന്നായിരുന്നു ക്ഷണക്കത്ത്.

സ്വര്‍ണാഭരണങ്ങളുടെ പകിട്ടോ, വലിയ സദ്യയോ മറ്റാര്‍ഭാടങ്ങളൊന്നുമില്ലായിരുന്നു വിവാഹത്തിന്. വിവാഹത്തിന് സീത വടക്കേന്ത്യന്‍ രീതിയില്‍ ചുവന്ന സാരിയും വെള്ളയും ചുവപ്പും കലര്‍ന്ന വളകളുമായിരുന്നു ധരിച്ചത്. എത്തിയ അതിഥികൾക്ക് പായസമാണ് നല്‍കിയത്. മകളുടെ വിവാഹച്ചെലവുകള്‍ക്കായി വര്‍ഷങ്ങളായി സ്വരൂപിച്ച തുക മുമ്പ് 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി നല്‍കി.
കൊടികൾ മുടക്കി മക്കളുടെ വിവാഹം ഇവന്റ് മാനേജ്‌മെന്റുകൾ നടത്തുന്ന ഈ കാലത്ത്‌ എല്ലാവര്ക്കും അനുകരിക്കാവുന്ന ഒരു മാതൃക ആയി സീതയുടേയും ചന്ദന്‍കുമാറിന്‍റെയും വിവാഹം.