ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫ്രന്‍സിൽ എംബി. രാജേഷ് എംപി.പങ്കെടുക്കും

ഈ വരുന്ന ആഗസ്സ്‌റ് മാസം 24 , 25 , 26 നു ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പാലക്കാട് പാര്‍ലമെന്റ് മെമ്പര്‍ ശ്രീ എം.ബി രാജേഷ് പങ്കടുക്കും . കഴിഞ്ഞ വര്ഷം നവംബറില്‍ നടന്ന മാധ്യമ ശ്രീ അവാര്‍ഡ് ചടങ്ങിലും അദ്ദേഹം പങ്കടുത്തിരുന്നു . 2009 മുതല്‍ കേരളത്തിനെ പ്രതിനിധികരിക്കുന്ന പാര്‍ലമെന്റ് അംഗമാണ് ശ്രീ രാജേഷ് . ഇപ്പോള്‍ സിപിഐ എം കേരള സ്‌റ്റേറ്റ് കമ്മറ്റി അംഗമായ അദ്ദേഹം സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ കമ്മറ്റി അംഗവും വൈസ് പ്രെസിഡന്റും ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശിയ പ്രെസിഡന്റുമായിരുന്നു .’ഹിസ്റ്ററി വില്‍ ഇപീച്ചു തെം ‘, ആഗോള വല്കരണത്തിന്റെ വിരുദ്ധ ലോകങ്ങള്‍ ‘ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ് രാജേഷ്. പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച അദ്ദേഹം വളര്‍ന്നതും പഠിച്ചതും കേരളത്തിലാണ് . SFI യുടെ മുന്‍ സെക്രട്ടേറിയറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുന്‍ സ്റ്റുഡന്റസ് ലീഡറുമായിരുന്ന നിനിതയാണ് ഭാര്യ.