ചിക്കാഗോ മലയാളീ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ജിമ്മി കണിയാലി

ഡെസ് പ്ലൈന്‍സ്ലേ ബിഗ് ബെന്‍ഡ് ലയിക് പാര്‍ക്കില്‍ വെച്ച് നടത്തിയ ചിക്കാഗോ മലയാളീ അസോസിയേഷന്‍ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

ജാതി മത ഭേദമെന്യേ എല്ലാ മലയാളി കള്‍ക്കും പങ്കെടുക്കാവുന്ന പിക്‌നിക് ആയിരുന്നു ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയത് . അതിനാല്‍ തന്നെ ധാരാളം ആളുകള്‍ തുടക്കം മുതല്‍ പങ്കെടുക്കുവാന്‍ വന്നിരുന്നു. ചിക്കാഗോയില്‍ ആദ്യം തുടങ്ങിയ മലയാളീ പിക്‌നിക് ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ പിക്‌നിക് ആയിരുന്നു. ഇടക്കാലം കൊണ്ട് വിവിധ പ്രാദേശിക പിക്‌നിക് കള്‍ ആരംഭിച്ചതോടെ പ്രസക്തി കുറഞ്ഞു എന്ന തോന്നലിനാല്‍ നിന്ന് പോയ പിക്‌നിക് വീണ്ടും തുടങ്ങുവാന്‍ പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിനെ എല്ലാവരും അഭിനന്ദിച്ചു.

കൊച്ചു കുട്ടികള്‍ക്ക് മുതല്‍ എല്ലാ പ്രായക്കാര്ക്കും പങ്കെടുക്കാവുന്ന വിവിധ തരം കളികള്‍ , മഹാരാജ ഫുഡ്‌സ്, നൈല്‍സ് അവിടെവെച്ചു തന്നെ തയാറാക്കി കൊടുത്ത രുചികരമായ ഭക്ഷണങ്ങള്‍, വിജയിച്ചവര്‍ക്കെല്ലാവര്കും ട്രോഫികള്‍ തുടങ്ങിയവ പിക്‌നിക്കിന്റെ പ്രത്യേകത ആയിരുന്നു . വിവിധ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയത് ജെയിംസ് പുത്തന്‍ പുരയിലും സുനൈന ചാക്കോയും ആയിരുന്നു .

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനം ചെയ്ത ചിക്കാഗോ മലയാളീ ഫാമിലി പിക്‌നിക്കിനു ചുക്കാന്‍ പിടിച്ചത് സണ്ണി മൂക്കെട്ട് (കണ്‍വീനര്‍), മനു നൈനാന്‍, ജോഷി മാത്യു പുത്തൂരാന്‍ , സഖറിയ ചേലക്കല്‍ തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റി ആയിരുന്നു. വിവിധ ഗെയിമുകള്‍ക്കും മറ്റു അതിഥി പരിചരണങ്ങള്‍ക്കും ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനി കുന്നേല്‍ , സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി , ടോമി അമ്പേനാട്ട്, ബിജി സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബോര്‍ഡ് അംഗങ്ങള്‍ ട്രോഫികള്‍ വിതരണം ചെയ്തു. പിക്‌നിക് കമ്മിറ്റി കണ്‍വീനര്‍ സണ്ണി മൂക്കെട്ട് എല്ലാവര്ക്കും നന്ദി പറഞ്ഞു

Newsimg2_3180494 Newsimg3_82517089