ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക പെരുന്നാള്‍ ജൂലൈ 7 ,8,9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 7 ,8,9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ചിക്കാഗോയിലുള്ള സഹോദരീ സഭകളുടെ ഇടയന്മാര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2017 – ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂലൈ മാസം രണ്ടാംതീയതി ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

ജൂലൈ 7 തീയതി വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് സന്ധ്യാ നമസ്കാരവും , തുടര്‍ന്ന് വചന ശൂശ്രൂഷയും നടക്കും. 8 -ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 09 മണിവരെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഹാര്‍വെസ്‌റ് ഫെസ്റ്റിവലും, ഭക്ഷ്യ-കലാമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. ഒന്‍പതാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേള റാസക്ക് കൊഴുപ്പേകും.

മാര്‍ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്‌റി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

FR. HAM JOSEPH, VICAR (708) 856-7490
MR. KOSHY GEORGE (224) 489-8166
MR. SHAJAN VARGHESE (847) 997-8253