മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന് കുറേ നാളായി നടത്തിവന്ന ഇരുട്ടടി അടുത്തിടെ ഭാര്യ കൈയോടെ പിടികൂടി. അറുപതിനോട് അടുത്തെത്തിയ സംവിധായകന് ഇപ്പോഴും നല്ല പിക്കപ്പാണ്. എന്നാല്‍ ഭാര്യയ്ക്ക് ഷുറഗും പ്രഷറും പിടിപെട്ടതോടെ പഴയമാതിരി ജെല്ലിക്കെട്ടൊന്നും നടക്കൂല.
മാത്രമല്ല ഏതോ ഒരു ഗുളിക കഴിച്ചാല്‍ ഭാര്യ ദീര്‍ഘനേരം ഉറക്കത്തിലാവും. ഇതെല്ലാം നമ്മുടെ സംവിധായകനെ വല്ലാതെ അലട്ടിയിരുന്നു. രണ്ട് വര്‍ഷമായി സിനിമ ചെയ്തിട്ട്. അതുകൊണ്ട് ആ വഴിയിലും കൊത്തൊന്നും വീഴുന്നില്ല. അപ്പോ പിന്നെ ദിവസവും വൈകിട്ട് രണ്ടെണ്ണം അടിക്കുന്നത് പതിവാക്കി. ക്ലബില്‍ പോയി ദിവസവും അടിക്കും രാത്രി വരുമ്പോഴേക്കും ഭാര്യ ഉറങ്ങിയിരിക്കും. പിന്നെ വല്ലോം കഴിച്ചാലായി, ഇല്ലെങ്കിലായി.
അങ്ങനെ ഒരു രാത്രി ഫിറ്റായി വന്ന സംവിധായകന് അടുക്കളയില്‍ കയറിയപ്പോള്‍ അവിടെ കിടക്കുന്നു നല്ല വടിവൊത്ത വേലക്കാരി. പിന്നെ ദിവസവും അത്താഴത്തിന് മുടക്കം വന്നില്ല. ഭാര്യ ഇതൊന്നും അറിഞ്ഞില്ല. സംവിധായകന് രാത്രി പതിവിലും രാത്രി വന്ന് സ്റ്റോര്‍ റൂമിലെ ചാക്കുകെട്ടുകള്‍ മലര്‍മെത്തയാക്കി മന്മദലീല നടത്തിയിട്ട് പോയി ഉറങ്ങും. രാവിലെ ഭാര്യ എണീക്കുമ്പോള്‍ തൊട്ടപ്പുറന്ന് ഭര്‍ത്താവും ഉറങ്ങുന്നുണ്ടാവും.
അങ്ങനെ ഒരു ദിവസം രാത്രി സംവിധായകന് സ്റ്റോര്‍ റൂമില്‍ ഇരുട്ടടി നടത്തിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ആരോ ലൈറ്റിട്ടു. നോക്കുമ്പോള്‍ ഭാര്യ. പെട്ടെന്ന് സംവിധായകന്റെ മനസിലൊരു ട്വിസ്റ്റ് പൊട്ടിമുളച്ചു. ‘ അയ്യോ നീയോ നീയെങ്ങനെ ഇവിടെ വന്നു’ വേലക്കാരിയെ നോക്കി സംവിധായകന് അലറി ചാടി എണീറ്റതും ഭാര്യ ചെകിട്ടിന് നോക്കി രണ്ടെണ്ണം പൊട്ടിച്ചു. അടുത്ത ദിവസം വേലക്കാരി പാക്കപ്പ് !