സംവിധായകന് അറ്റ്ലിയുടെ ‘ദളപതി 61’ല്‍ വിജയ് മൂന്ന് വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. നിത്യമേനോന് വിജയ് എന്നിവരുടെ കോമ്പിനേഷന്രംഗങ്ങള് ഷൂട്ട് ചെയ്തുകഴിഞ്ഞു. കാജല്‍ അഗര്‍വാളും വിജയ്യും ഈ ചിത്രത്തില്‍ ഡോക്ടര്‍മാരാണ്. ‘തെരി’ എന്ന ചിത്രത്തില്‍ വിജയ്യും കാജലും പോലീസുദ്യോഗസ്ഥരായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒരേ പ്രൊഫഷനിലുള്ള നായികാനായകന്മാരാകുന്നത് ഏറെ കൗതുകവുമാണെന്നാണ് അറ്റ്ലിയുടെ വാദം