ജയില്‍ ഡി.ഐ.ജിക്കൊപ്പം ഔദ്യോഗിക കാറില്‍ കറങ്ങി നടന്ന സീരിയല്‍ നടി അര്‍ച്ചനയോ?

സീരിയല്‍ നടിയ്‌ക്കൊപ്പം കറങ്ങി വിവാദത്തിലായ ജയില്‍ ഡിഐജിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയതെന്നാണ് ഇപ്പാള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

14671322_975332462576035_7925303348340491141_n

ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് ജിയിലുദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്.

ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് ഇപ്പോള്‍ പ്രദീപിനെ തിരിഞ്ഞുകൊത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡിഐജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്.

16387117_1069760663133214_4006302547130528169_n

പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍-ഇന്‍-പ്രോഗ്രാം അവതരിപ്പിക്കാനെത്തി ശ്രദ്ധേയായതാണ് അര്‍ച്ചന. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകര്‍ഷിക്കുകായിരുന്നു.

archana-suseelanതുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം എന്റെ മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയായി വേഷമിട്ടതോടെ മലയാള സീരിയല്‍ രംഗത്തെപ്രമുഖയായി മാറുകയായിരുന്നു അര്‍ച്ചന. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവില്‍ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലന്‍ വേഷത്തിലെത്തുന്ന അര്‍ച്ചന സുശീലന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്.