മലയാളിയുടെ ‘മലര്‍ മിസ്’ ഇനി പ്രേതമായി വരും; ഹൊറര്‍ സിനിമയിലെ നായിക സായ് പല്ലവി

‘പ്രേമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സായ്പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതായി ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. കാര്‍ത്തി, വിക്രം എന്നിവരുടെ ചിത്രത്തിന്റെ ഓഫറുകള്‍ തിരസ്‌ക്കരിച്ച സായ്പല്ലവി ‘ചാര്‍ളി’യുടെ റീമേക്കില്‍ മാധവന്റെ നായികയായി എത്തുന്നത് സ്ഥിരീകരിച്ചിരുന്നു. പക്ഷേ എ.എല്‍. വിജയ് ഇപ്പോള്‍ മറ്റൊരു ഹൊറര്‍ ചിത്രം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്. ചാര്‍ളിയുടെ റീമേക്ക് പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നിനാലാണ് ഈ തീരുമാനം. സ്ത്രീകേന്ദ്രീയ ഹൊറര്‍ ചിത്രത്തില്‍ സായ്പല്ലവിയാണ് നായിക. ‘കാറ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.