മൂന്നു കോടിയിലേറെ രൂപയുടെ അസാധു നോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: നിയമം മൂലം ഗവ: നിരോധിച്ച മൂന്നുകോടി ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപയുടെ കറന്‍സിയുമായി അഞ്ചംഗസംഘത്തെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രതികളില്‍ നിന്ന് 1000ന്റെയും 500ന്റേതുമായ 3, 22, 27, 500 രൂപയും ആഢംബര കാറും ബൈക്കും പിടിച്ചെടുത്തു. നാദാപുരം ചാലപ്പുറം സ്വദേശി ഒതിയാത്ത് വീട്ടില്‍ ഷംസുദ്ദീന്‍ (42), കൊളത്തൂര്‍ കുറുപ്പത്താല്‍ സ്വദേശി പൂവാലപ്പടി വീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് (22), കൊളത്തൂര്‍ കുറുപ്പത്താല്‍ സ്വദേശി കുന്നിന്‍പുറത്ത് വീട്ടില്‍ മുഹമ്മദ് നജീബ് (26), കോഴിക്കോട് പുതിയങ്ങാടി സ്വദേശി ചിത്രാലയം വീട്ടില്‍ റിജു (37), കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാഷിം മാന്‍സില്‍ ഹാഷം (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത നിരോധിച്ച കറന്‍സി
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത നിരോധിച്ച കറന്‍സി

നിരോധിച്ച കോടിക്കണക്കിന് കറന്‍സിയുമായി ആഢംബര കാറിലും ബൈക്കിലുമായി കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്ക് അഞ്ചംഗ സംഘം പോകുന്ന രഹസ്യവിവരം മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ്‌കുമാര്‍ ബെഹ്‌റ ക്ക് ലഭിച്ച ഉടനെ വിവരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് കൈമാറി തുടര്‍ന്ന് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, എഎസ്പി സുജിത്ദാസ്, പെരിന്തല്‍മണ്ണ സി ഐ സാജു കെ അബ്രഹാം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത 3, 22, 27, 500 കോടി രൂപ.
അറസ്റ്റിലായ സംഘത്തിന് തിമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലുള്ള ബന്ധങ്ങളെകുറിച്ചും ഇവര്‍ ഹവാല ഇടപാടുകള്‍ നടത്തന്നവരാണോ എന്നതിനെകുറിച്ചും നിരോധിത നോട്ടുകളുടെ ശേഖരത്തെകുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ, എസ്പി സുജിത്ദാസ്, ഡിവൈഎസ്പി മോഹനചന്ദ്രന്‍, സി ഐ സാജു കെ അബ്രഹാം എന്നിവര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.