കൊച്ചിയില്‍ നടിക്കുണ്ടായ സമാനമായ അനുഭവം തനിക്കും നേരിട്ടിട്ടുണ്ട്; സീരിയല്‍ രംഗത്തും മോശക്കാരുണ്ട്, വെളിപ്പെടുത്തലുമായി സീരിയല്‍ താരം ദിവ്യ വിശ്വനാഥ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സമാന അനുഭവം വെളിപ്പെടുത്തി നിരവധി നടിമാര്‍ രംഗത്ത് വന്നിരുന്നു. പലരും തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചു. നേരത്തെ രണ്ട് നടിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങാനും ഇത് കാരണമായി. ഹണീ ബീ 2 എന്ന ചിത്രത്തില്‍ തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് നഗ്‌നരംഗം ചിത്രീകരിച്ചുവെന്ന നടിയുടെ പരാതിയാണ് ഇതില്‍ ഏറ്റവും പുതിയത്.

നടിമാര്‍ക്കെതിരായ ആക്രമണത്തില്‍ സീരിയല്‍ രംഗവും സിനിമയില്‍ നിന്നും വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണ് ഒരു നടിയുടെ വെളിപ്പെടുത്തല്‍. സീരിയല്‍ താരം ദിവ്യ വിശ്വനാഥാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടിക്കെതിരെ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥമാക്കിയെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ വെളിപ്പെടുത്തിന്നെ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് അതിനെ എതിര്‍ത്തതിനാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്‍മാറി. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. അതിന് ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടവേളകളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറഞ്ഞു.