ഗോകുൽരാജിന് സിനിമയിൽ പാടാൻ അവസരമൊരുക്കി ജയസൂര്യ

ഗോകുൽരാജിന് സിനിമയിൽ പാടാൻ അവസരമൊരുക്കി ജയസൂര്യ .ജന്മനാ കാഴ്ച നഷ്ടപ്പെട്ട ഗോകുല്‍ രാജ് കോമഡി ഉത്സവം എന്ന ചാനല്‍ പരിപാടിയില്‍ കലാഭവൻ മണിയുടെ പാട്ടുപാടി കയ്യടി നേടിയിരുന്നു.ഈ പരിപാടിയിലെ ഖസ്റും കൂടി ആയിരുന്നു നടന്‍ ജയസൂര്യ. കാഴ്ച്ചയില്ലാത്ത ഗോകുലിന്റെ കഴിവ് കണ്ട് വേദിയില്‍ വെച്ച് തന്നെ അവസരം നല്‍കാമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.
നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജിന് പാടാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

‘രാജേഷ് ജോര്‍ജ്ജ് കുളങ്ങര’ നിര്‍മ്മിച്ച് നവാഗതനായ ‘സാംജി ആന്റണി ‘ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ ഗബ്രി’ എന്ന ചിത്രത്തിലേയ്ക്ക്, കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ‘ഗോകുല്‍ രാജ്’ എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത്-