ആധാര്‍ ദുരുപയോഗം: എയര്‍ടെലിന്റെ ഇ- കെ.വൈ.സി ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ആധാര്‍-ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധിക്കുന്ന നടപടി ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേയ്മന്റ്‌സ് ബാങ്ക് അക്കൗണ്ടു തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഉപയോക്താക്കളുടെ സിം കാര്‍ഡ് ആധാര്‍ അടിസ്ഥാനമാക്കി പരിശോധിക്കുന്നതില്‍ നിന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയെ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) താല്‍ക്കാലികമായി വിലക്കി.പാചകവാതക സബ്‌സിഡിയടക്കം സര്‍ക്കാര്‍ നല്‍കന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താവ് അറിയാതെ തങ്ങളുടെ പേയ്‌മെന്റ് ബാങ്കിലേക്ക് മാറ്റാനാണ് ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങുന്നതെന്നാണ് ആരോപണം.

ഇതോടെ തല്‍ക്കാലം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനാവില്ല. എയര്‍ടെല്‍ പേയ്മന്റ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്കും അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനാവില്ല.നടപടി സംബന്ധിച്ച് യു.ആ.എ.ഡി.എയുടെ ഉത്തരവ് ലഭിച്ചതായി എയര്‍ടെല്‍ വക്താവ് സമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ