ജി.എസ്.ടി: ഡിസംബറില്‍ ശേഖരിച്ചത് 80,808 കോടി രൂപ

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിലൂടെ ഡിസംബര്‍ മാസത്തില്‍ ശേഖരിച്ചത് 80,808 കോടി രൂപ. ഡിസംബര്‍ 25 വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്.

കേന്ദ്ര ജി.എസ്.ടി (സി.ജി.എസ്.ടി) യായി 13,089 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി (എസ്.ജി.എസ്.ടി) 18,650 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 41,270 കോടി രൂപയും കോംപന്‍സേഷന്‍ സെസ്സ് ഇനത്തില്‍ 7,798 കോടി രൂപയുമാണ് ശേഖരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ