ഫെയ്‌സ്ബുക്ക് ഡൗണ്‍ വോട്ട് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഫെയ്‌സ്ബുക്ക് ഡിസ് ലൈക്ക് ബട്ടണോട് അടുത്ത് നില്‍ക്കുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കളുടെ കമന്റുകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനുള്ള ഡൗണ്‍വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്‌സ്ബുക്ക് ആരംഭിച്ചതായാണ് വിവരം.

അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും പൊതു പോസ്റ്റുകളില്‍ ചോദ്യം ചെയ്യപ്പെടേണ്ട കമന്റുകളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പ്രതിനിധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ