നൊബേല്‍ പുരസ്കാര ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍

ഷിക്കാഗോ : നൊബേല്‍ പുരസ്കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ–ഇച്ചി നെഗിഷിയുടെ ഭാര്യ സുമൈര്‍ നെഗിഷി ഇന്ത്യാനക്ക് സമീപമുള്ള റോക്ക് ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ (മാര്‍ച്ച് 13 ചൊവ്വ) ഇവര്‍ സഞ്ചരിച്ചിരിക്കുന്ന വാഹനത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഇരുവരേയും കാണാതായത്.

82 വയസ്സുള്ള പ്രഫസറും ഭാര്യയും (80) വിമാനത്താവളത്തിലേക്കു കാറില്‍ പുറപ്പെട്ടതായിരുന്നു. വഴിയില്‍ വാഹനം ഒരു ഡിപ്പില്‍ തട്ടി നില്‍ക്കുകയായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.

വാഹനം നിന്നതോടെ സഹായത്തിനുവേണ്ടി പ്രഫസര്‍ പുറത്തേക്കിറങ്ങി. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ഭാര്യയും അദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. പാര്‍കിന്‍സല്‍സ് രോഗവും മാനസിക അസ്വസ്ഥതയുമുള്ള ഇവരുടെ മരണം സ്വഭാവികമാണെന്നാണ് ഒഗിള്‍ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപമുള്ള റോഡില്‍ അലഞ്ഞു നടക്കുകയായിരുന്ന പ്രഫസറെ പിന്നീടു പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യാനയിലെ വെസ്റ്റ് ലഷ് യിറ്റില്‍ താമസിച്ചിരുന്ന ഇവരെ കണ്ടെത്തിയത് 200 മൈല്‍ അകലെയുള്ള റോക്ക് ഫോര്‍!ഡിലായിരുന്നു.

2010 ല്‍ കെമിസ്ട്രിക്ക് നോബല്‍ സമ്മാനം ലഭിച്ച ഇ–ഇച്ചി ജപ്പാന്‍ വംശജനാണ്. കാര്‍ബന്‍ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്. തന്റെ നേട്ടങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രേരകശക്തി ഭാര്യയായിരുന്നുവെന്നു പ്രഫസര്‍ വെളിപ്പെടുത്തിയിരുന്നു.

Picture2

Picture3