മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ആനുകൂല്യം മാര്‍ച്ച് 31-നു അവസാനിക്കും

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 5 വ്യാഴം മുതല്‍ 8 ഞായര്‍ വരെ ഹ്യൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രറന്‍സില്‍ പങ്കെടുക്കുവാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ജോണ്‍ കെ. ഫിലിപ്പ്, കോകണ്‍വീനറുന്മാരായ സജു കോര, ഈശോ മാളിയേക്കല്‍ എ്ന്നിവര്‍ അറിയിച്ചു.

ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്ന് ഇതിനോടകം ആവേശകരമായ സഹകരണമാണ് ലഭിക്കുന്നത് എന്ന് രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ റവ.മാത്യൂസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍ ആയവര്‍ക്ക് ജൂണ്‍ 15 വരെ രജിസ്‌ട്രേഷന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് www.naemtfc.com എന്നതാണ്. ചെക്ക് അയക്കുന്നവര്‍ payable at SW RAC Family Conference 2018 എന്ന് അയക്കേണ്ടതാണ്.