മരക്കാരാവാന്‍ പ്രണവ് മോഹന്‍ലാലും

മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയാണ് പ്രിയദര്‍ശന്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന വമ്പന്‍ ചിത്രം ഒരുക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ആ ആവേശത്തെ വാനോളമെത്തിക്കുന്ന വാര്‍ത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. മരക്കാരില്‍ ഒരു ഭാഗമാകാന്‍ പ്രണവ് മോഹന്‍ലാലും എത്തുന്നു.

ചിത്രത്തില്‍ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുക. ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. ആദി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ പ്രണവിന്റെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ