പകല്‍ അഭിഭാഷകയും വൈകുന്നേരങ്ങളില്‍ ‘ചായ് വാലി’ യുമായ ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍

സിഡ്‌നി: ഇന്ത്യന്‍ വംശജയായ ‘ചായ് വാലി’ ഉപമ വിര്‍ദിയാണ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ബിസിനസ് വുമണ്‍. 26 കാരിയായ ഉപമ ഓസട്രേലിയയില്‍ അഭിഭാഷകയാണ്. ഒപ്പം പ്രശസ്തയായ ചായ് വാലിയും. പല പ്രത്യേക ചേരുവകളുമുള്ള ഉപമയുടെ ആയുര്‍വേദ ചായക്ക് ആരാധകരേറെയാണ്. ഉപമയുടെ മുത്തച്ഛനാണ് അവര്‍ക്ക് ആയൂര്‍വേദ ചായ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തത്. രണ്ടുവര്‍ഷം കൊണ്ടാണ് ഉപമ തന്റെ ഉദ്യമം ഒരു വിജയിപ്പിച്ചത്.
പകല്‍സമയങ്ങളില്‍ അഭിഭാഷകയായ ഉപമ വൈകുന്നേരങ്ങളില്‍ ചായ് വാലിയാകും. ചായ താരമായതോടെ ഉപമയ്ക്ക് ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ പോലും തുറക്കേണ്ടി വന്നു. മാത്രമല്ല ചായയുണ്ടാക്കുന്ന ആര്‍ട്ട് ഒഫ് ചായ’ കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്യുന്നുണ്ട്. സിഡ്നിയില്‍ നടന്ന ചടങ്ങില്‍ ഉപമയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
എന്നാല്‍ മാതാപിതാക്കളും കുടുംബവും തന്റെ ചായക്കച്ചവടത്തിന് എതിരാണെന്ന് ഉപമ പറയുന്നു. നീ അഭിഭാഷകയാണ്. പിന്നെന്തിനാണ് ചായ വില്‍ക്കുന്നതെന്നാണ് അവരുടെ ചോദ്യം. ചായ വില്‍ക്കുന്നവര്‍ക്കും ചിലത് ചെയ്യാനാകുമെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് അവര്‍ പറയുന്നു. ഇന്ത്യയിലെ ചായ് വാലയും ചായ് വാലികളും വിദ്യാഭ്യാസം കുറവാണെങ്കില്‍ പോലും സംരംഭം എന്ന നിലയില്‍ എന്തെങ്കിലും ചെയ്യണമെന്നും കുറഞ്ഞത് ചായ വില്‍പ്പനയെ ബിസിനസ് സ്പിരിറ്റോടെയെങ്കിലും എടുക്കണമെന്നും അവര്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ