ഇന്ത്യക്കാരെ കൊല്ലുന്നത് ഹൃദ്രോഗമെന്ന് കേന്ദ്രസര്‍ക്കാര്‍

sick woman with sudden heart attack symptom

കാലം മാറുന്നതിനനുസരിച്ച് രോഗങ്ങളും മരണകാരണങ്ങളും മാറുകയാണ്. ജീവിതശൈലി രോഗങ്ങളായ ഹൃദ്രോഗം, പള്‍മിനറി ഹൈപ്പര്‍ടെന്‍സ്, പക്ഷാഘാതം എന്നിവ ഭാരതീയരുടെ പ്രധാന മരണ കാരണങ്ങളായി മാറുന്നു. പകര്‍ച്ച വ്യാധികളെക്കാള്‍ ജീവിത ശൈലി രോഗങ്ങളാണ് ജീവന്‍ കവരുന്നതെന്നു കഴിഞ്ഞദിവസം കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ രേഖകളില്‍ പറയുന്നു.

മരണകാരണമായി ഡോക്ടര്‍മാര്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ജനറലാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. 31.6 ശതമാനം ആളുകളാണ് രക്ത ചംക്രമണവ്യവസ്ഥയുമായി ബന്ധപ്പെട്ടു മരണമടയുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച 3 ശതമാനം വര്‍ധനയാണ് മരണ നിരക്കില്‍ ജീവിത ശൈലി രോഗങ്ങളായ ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വരുത്തിയത്

അണുബാധ, സാംക്രമിക രോഗങ്ങളായ ക്ഷയം, സെപ്റ്റിസീമിയ എന്നിവ 11 .99 ശതമാനം മരണങ്ങള്‍ക്ക് കാരണമായി.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ 7.8 ശതമാനം ജനതയുടെ ജീവന്‍ കവര്‍ന്നു.
ക്യാന്‍സര്‍ മരണത്തിനു കാരണമാകുന്ന കേസുകള്‍ 5.4 ശതമാനമാണ്. ക്യാന്‍സറില്‍ തന്നെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട കാന്‍സര്‍ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ 24 .9 ശതമാനം എന്നത് തെറ്റായ ഭക്ഷണ രീതികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തു മരണങ്ങളില്‍ ഒരെണ്ണം ശിശുമരണം ആണ്, അതില്‍
ഒരുവയസില്‍ താഴെ മാത്രം പ്രായം ഉള്ളവരുടെ സൂചിക ഉയര്‍ന്നു നില്‍ക്കുന്നു തൊണ്ണൂറുകളില്‍ മഹാമാരികളായ ക്ഷയം, മലേറിയ, അതിസാരം, ന്യൂമോണിയ
എന്നിവയായിരുന്നു കൂടുതലും ജീവന്‍ കവര്‍ന്നിരുന്നത് .
മികച്ച ചികിത്സ സംവിധാനങ്ങളിലൂടെ നാം പ്രതിസന്ധി തരണം ചെയ്തു. ഇവിടെക്കാണ് ജീവിത ശൈലി രോഗങ്ങളുടെ കടന്നുവരവ്.

വരും വര്‍ഷങ്ങളില്‍ പ്രമേഹം ,വൃക്ക രോഗങ്ങള്‍ എന്നിവ മരണ കാരങ്ങളായി ഉയര്‍ന്നു വരുമെന്ന് പഠനങ്ങള്‍ പറയുന്നു ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാഹചര്യങ്ങള്‍ നമുക്ക് തന്നെ ഒഴിവാക്കാവുന്നതാണ്. അതോടൊപ്പം പൊതുജനാരോഗ്യ സംവിധാനത്തില്‍ ചില പൊളിച്ചെഴുതുകളും അത്യന്താപേക്ഷികമാണ്