രത്‌നങ്ങളുടെ രാജാവ് റൂബി തന്നെ

റോസാപ്പൂ ഇതള്‍ പോലുള്ള മാണിക്യക്കല്ല് പതിച്ച ആഭരണം ഒരെണ്ണമെങ്കിലും സ്വന്തം ശേഖരത്തില്‍ വേണമെന്നത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നമാണിന്ന്. പട്ടുസാരിക്കൊപ്പവും കസവുസാരിക്കൊപ്പവും ഒരു പോലെ ഇണങ്ങി നില്‍ക്കും എന്നതു മാത്രമല്ല ഉടുത്തൊരുങ്ങി ഇറങ്ങുമ്പോള്‍ രാജകീയ ലുക് നല്‍കാന്‍ റൂബിക്ക് പകരം മറ്റൊന്നും ഇല്ലെന്നു തന്നെ പറയാം.

രാത്രി പാര്‍ട്ടിക്ക് ധരിക്കുന്നതിനേക്കാള്‍ ഈ ആഭരണം പകല്‍ സമയങ്ങളിലെ ആഘോഷങ്ങള്‍ക്ക് ധരിക്കാനാണ് ഉചിതം. കാരണം സൂര്യപ്രകാശത്തില്‍ റൂബി ആഭരണത്തിലെ കല്ലുകള്‍ക്ക് ഇരട്ടി പ്രകാശമുണ്ടാവുകയും മറ്റുള്ളവരെ ആകര്‍ഷിക്കും വിധം തിളങ്ങി നില്‍ക്കുകയും ചെയ്യും.

വജ്രാഭരണങ്ങള്‍ക്ക് നടുവില്‍ ചുവന്ന മാണിക്യക്കല്ലുകള്‍ ഉപയോഗിക്കുന്നത് ഇന്ന് ക്രിസ്ത്യന്‍ വിവാഹങ്ങളിലെ ട്രെന്‍ഡായി മാറിയിട്ടുണ്ട്. അതില്‍ തന്നെ ഇളം റോസ് നിറം കലര്‍ന്ന മാണിക്യക്കല്ലുകളോടാണ് മലയാളി വധുക്കള്‍ക്ക് കൂടുതല്‍ പ്രിയം. റൂബികല്ലുകള്‍ സാധാരണയായി കണ്ടുവരുന്നത് ഓവല്‍ഷേപ്പിലോ കുഷ്യന്‍ ഷേപ്പിലോ ആയിരിക്കും.