കെ.പി. യോഹന്നാന്‍െറ ട്രസ്റ്റിന്‍െറ പേര് മാറ്റുന്നു
അയാന ചാരിറ്റബിള്‍ ട്രസ്റ്റ് എന്നാക്കുന്നു
ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന ട്രസ്റ്റിന്‍െറ പേരാണ് മാറ്റിയത്
തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകനായ ബിഷപ്പ് കെ.പി. യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജി.എഫ്.എ) ട്രസ്റ്റിന്റെ പേര് മാറ്റാന്‍ തയ്യാറെടുക്കുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇനി മുതല്‍ അയാന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടുമെന്ന് കാണിച്ചു കൊണ്ടുള്ള പത്രപരസ്യം വന്നു കഴിഞ്ഞു.
അടുത്തമാസം ഒമ്പതാം തീയതി മുതല്‍ പുതിയ ട്രസ്റ്റ് നിലവില്‍ വരുമെന്നും അഡ്വ. ചെറിയാന്‍ വര്‍ഗ്ഗീസ് നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നും ഗോസ്പാല്‍ ഫോര്‍ ഏഷ്യ എന്നു പേര് ഉപയോഗിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പേരുമാറ്റം സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിനേയും അറിയിച്ചതായി ഗോസ്പാല്‍ ഫോര്‍ ഏഷ്യ വ്യക്തമാക്കുന്നുണ്ട്.
പേര് മാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രാന്‍ഡ് ബില്‍ഡിംഗിന്റെ ഭാഗമായിട്ടാണോ ഇത്തരമൊരു പേരുമാറ്റമെന്നതും വ്യക്തമല്ല.