ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. ഇത് ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായ ഒരു കുട്ടിയെ ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്….

വിദ്യാര്‍ത്ഥിനിയും ലക്ഷ്മി നായരും തമ്മിലുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം:…

എന്തോന്നാ ഞാന്‍ തനിക്ക് എക്‌സ്ട്രാ തരാമെന്ന് പറഞ്ഞത്. മാഗസിന്‍ എഴുതിയതിന്റെ ഒരു പത്ത് ദിവസമൊക്കെ കൊടുത്താണ് അഡ്ജസ്റ്റ് ചെയ്തത്. അപ്പോ അതും പോരാ. വളയമില്ലാതെ ചാടണം. ഒരുകാര്യം ചെയ്യ്. ഇയര്‍ ഔട്ട് ആയേക്കാം.. പ്രശ്‌നം തീര്‍ന്നല്ലോ.. തനിക്ക് ഒന്നും ചെയ്യേണ്ട.താന്‍ ഇങ്ങോട്ട് ഡിക്‌റ്റേറ്റ് ചെയ്യേണ്ട, ഞാന്‍ എങ്ങനാണ് ചെയ്യേണ്ടതെന്നുള്ളത്. കേട്ടോ.
തനിക്ക് 25… എത്രയാ.. എത്രയാ പറഞ്ഞത് 29 (ഓഫീസുള്ള മറ്റൊരാള്‍ 25 എന്ന് പറയുന്നു.) 25 ദിവസത്തില്‍ കൂടുതല്‍ തനിക്ക് ഷോര്‍ട്ടേജാണ്. തനിക്ക് 25 ദിവസവും കണക്കാക്കി തന്നെ വിടണോ ഞാന്‍. മാഗസിന്റെ പത്ത് ദിവസം കണ്ണും അടച്ചോണ്ട് തന്നു. എങ്കിലും കിടക്കുന്നു 15 ദിവസത്തില്‍ കൂടുതല്‍.

(തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ഉണ്ടെന്ന് കുട്ടി പറയുന്നു) അപ്പോള്‍ ലക്ഷ്മി നായരുടെ മറുപടി ഇങ്ങനെ:

തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ആദ്യാവസാനം ഉണ്ട്. തനിക്ക് ഇത്രയും ഹെല്‍ത്ത് പ്രോബ്ലം ആണേ താന്‍ എന്താനാ വന്ന് അഡ്മിഷന്‍ എടുത്തത് എല്‍എല്‍ബിക്ക്. താന്‍ വല്ല ഡിഗ്രിക്കെങ്ങാനും ചേര്‍ന്നാ പോരാരുന്നോ. തനിക്ക് ഇത്രയും പ്രശ്‌നമുള്ള കൊച്ചാരുന്നെന്ന് അറിഞ്ഞാരുന്നേല്‍

ഞാന്‍ അഡ്മിഷന്‍ കൊടുക്കില്ലായിരുന്നല്ലോ. അന്ന് തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷന്‍ വാങ്ങിച്ചത്, ക്ലാസ്‌മേറ്റ് ആണെന്നും പറഞ്ഞോണ്ട്. ജീവിത കാലം മുഴുവന്‍ കുരിശാ. ഇത് എത്രാമത്തെ പ്രാവിശ്യമാ… ഇനിയും ഞാന്‍ പറയാം. അടുത്ത സെമസ്റ്ററിലും ഇയാള്‍ ഇയര്‍ ഔട്ട് ആകേം ചെയ്യും ഇതാണ് അവസ്ഥയെങ്കില്‍.കേട്ടല്ലോ..

അല്ലാതെ ഹെല്‍ത്ത് റീസണ്‍ ആണ് അതുകൊണ്ട് വളയമില്ലാതെ ചാടണം…ഒരു കാര്യം ചെയ്യ്.. യൂണിവേഴ്സ്റ്റിയില്‍ ചെന്ന് റിക്വസ്റ്റ് കൊടുക്ക്… ഹെല്‍ത്ത് റീസണ്‍ ഉള്ള കുട്ടിയാണ്,, തനിക്ക് 50 ശതമാനം അറ്റന്‍ഡന്റ്‌സ് ഉണ്ടെങ്കില്‍ വിടാനുള്ള ഒരു സ്‌പെഷ്യല്‍ പെര്‍മിഷന്‍
വാങ്ങിച്ചു കൊണ്ടുവാ.. കേട്ടോ എല്ലാ വര്‍ഷവും കടത്തിവിടാം. 50 ശതമാനം മതി. ചെല്ല്.