കേരള ലോ അക്കാദമിയില്‍ കള്ളപ്പണം വെളുപ്പിക്കലും

സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടേകാല്‍ കോടി

ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ ലോ അക്കാദമിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കില്‍ അക്കാദമി രണ്ടേകാല്‍ കോടി രൂപയാണ് നിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആദായനികുതി വകുപ്പിന് പരാതി നല്‍കി.

പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ടു അക്കൗണ്ടുകളിലായാണ് ലോ അക്കാദമി പണം നിക്ഷേപിച്ചത്. നവംബറില്‍ ഒരു അക്കൗണ്ടില്‍ 73 ലക്ഷം രൂപയും ഡിസംബര്‍ 30ന് മറ്റൊരു അക്കൗണ്ടില്‍ ഒന്നര കോടിയുമാണ് നിക്ഷേപിച്ചത്.  കോളേജിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഘോഷത്തിനുള്ള പണമാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഇത്തരത്തിലൊരു പിരിവ് കോളജില്‍ നടന്നിട്ടേയില്ലെന്നാണ് വിദ്യാര്‍തികള്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ പരാതി നല്‍കി സാഹചര്യത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദയനികുതി വകുപ്പ് പരിശോധന ആരംഭിച്ചു.

letter-income-tax