നാരായണന്‍ നായര്‍ ലോ അക്കാദമിയെ കുടുംബ സ്വത്താക്കി

കൃത്യമായ കരു നീക്കങ്ങളിലൂടെ അട്ടിമറിച്ചത് സർക്കാരുമായി ചേർന്നുണ്ടാക്കിയ നിയമാവലി

സര്‍ക്കാര്‍ പ്രതിനിധികളെയും നാരായണൻ നായരുടെ സ്വര്യ വിഹാരത്തിന് തടസം നിൽക്കുന്നവരെയല്ലാം പുറത്താക്കി

 

ലോ അക്കാദമി ആരംഭിക്കുന്നത് 1966ലാണ് .ഒരു സൊസൈറ്റി ആയാണ് രജിസ്റ്റ‌ർ ചെയ്തത് . അന്നുണ്ടായിരുന്ന  നിയമാവലിപ്രകാരം 51 അംഗ ഭരണസമിതിയാണ് അക്കാദമിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് . സംസ്ഥാനത്തെ നിയമ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍, കേരള സര്‍വകലാശാലാ വി.സി., നിയമ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, കേരള സര്‍വകലാശാലയിലെ നിയമവകുപ്പ് ഡീന്‍, ഗവേഷണ വിഭാഗം മേധാവി, നിയമവകുപ്പ് മേധാവി  എന്നിങ്ങനെ പ്രമുഖരായ വ്യക്തിത്തങ്ങൾ അടങ്ങുന്ന ഒരു സംഘം .കൂടാതെ ലോ അക്കാദമിയിലെ വിവിധ വകുപ്പുമേധാവികളും

പക്ഷെ അത്രയും നാൾ തുടർന്ന് വന്നിരുന്ന നിയമാവലി 2014-ല്‍  ഭേദഗതി ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ  സര്‍ക്കാര്‍ പ്രതിനിധികളെയും നാരായണൻ നായരുടെ സ്വര്യ വിഹാരത്തിന് തടസം നിൽക്കുന്നവരെയല്ലാം പുറത്താക്കി . ഇതിനായി 51 അംഗ സമിതി 21 ആയി വെട്ടിക്കുറച്ചു. ഭരണസമിതിയുടെ മുകള്‍ത്തട്ടായ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗസംഖ്യ 15-ല്‍നിന്ന് ഒമ്പതാക്കി. ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണെങ്കിലും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന വ്യവസ്ഥയും പരിഷ്‌കരിച്ച നിയമാവലിയിലുണ്ട്.

അക്കാദമി  ഭരണം തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും കൈവശം എത്തിയെന്നുറപ്പാക്കിയശേഷം അത് നഷ്ടപ്പെടാതിരിക്കാനാണ് വിചിത്രമായ ഈ വകുപ്പ് കൂടി ചേർത്തത്  . നിലവിലുള്ള ഭരണസമിതിക്ക് ആയുഷ്‌കാലം തുടരാം. സര്‍ക്കാരിന് ലോ അക്കാദമി ഭരണസമിതിയില്‍  നിലവിൽ ഒരു നിയന്ത്രണവും ഇല്ല.  പ്രധാനപ്പെട്ട് ആരെയും അറിയിക്കാതെ  സൊസൈറ്റിയുടെ പൊതുയോഗം ചേരാതെയാണ് നിയമാവലി ഭേദഗതിയെന്ന് കരുതുന്നു.    അതുകൊണ്ട് തന്നെ നിയമത്തിൻ്റെ പിൻബലമില്ല .

ഗവര്‍ണറും മുഖ്യമന്ത്രിയും രക്ഷാധികാരികളും മന്ത്രിമാരും സര്‍ക്കാര്‍ സെക്രട്ടറിമാരും ഭരണസമിതിയില്‍ ഉള്‍പ്പെടുന്നതുമായ സൊസൈറ്റിക്കാണ് 12 ഏക്കറോളം ഭൂമി കോളേജ് സ്ഥാപിക്കാനായി സര്‍ക്കാര്‍ നല്‍കിയത്. ഇക്കാര്യം നിയമസഭയില്‍ അന്നത്തെ കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ പറഞ്ഞിട്ടുണ്ട് . കോളേജ് സ്വകാര്യ സ്ഥാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമിതി പരിശോധനയ്ക്ക് ബൈലോ ആവശ്യപ്പോൾ  നല്‍കിയത് 1966-ലെ നിയമാവലിയാണ്. പുതിയ നിയമാവലി മറച്ചുവെച്ചു.

കാര്യം നടക്കാൻ  സര്‍ക്കാര്‍ഭൂമി പതിച്ചുവാങ്ങിയശേഷം സര്‍ക്കാര്‍ പ്രതിനിധികളെ പുറത്താക്കുന്ന വൃത്തികേടാണ് നാരായണൻ നായർ നടത്തിയത്

ഇക്കാര്യം പരിശോധിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.