ലോ അക്കാദമി സര്‍ക്കാര്‍ കോളേജെന്ന് കേരളാ സര്‍വ്വകലാശാല വെബ്‌സൈറ്റ്

വിദ്യാര്‍ത്ഥി സമരങ്ങള്‍കൊണ്ട് വിവാദത്തിലായ ലോ അക്കാദമി സര്‍ക്കാര്‍വക കോളേജെന്ന് കേരള സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളുടെ പട്ടികയിലാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് .
സര്‍ക്കാര്‍ രേഖകളില്‍ ഇത്തരത്തിലുള്ള അപാകതകള്‍ സംഭവിച്ചത് അറിയാതെ സംഭവിച്ച പിഴവല്ലെന്നാണ് പൊതുവെയുള്ള നിരീക്ഷണം. നിയമ പഠനത്തിനായി കുട്ടികള്‍ സര്‍വ്വകലാശാലയുടെ വെബ് സൈറ്റ് പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ കോളേജെന്ന വിവരം ലഭിക്കും. ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കുക വഴി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലഭിക്കും. സര്‍വ്വകലാശാലയുമായി ഒത്തുകളിച്ചാണ് ഔദ്യോഗിക സൈറ്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതെന്ന് വ്യക്തമാണ് .
സര്‍ക്കാരിലും സര്‍വ്വകലാശാല ഭരണ സംവിധാനത്തിലും സ്വകാര്യ സ്ഥാപനമായ ലോ അക്കാദമിയുടെ സ്വാധീനം ശക്തമാണ് എന്നുള്ളതിന് വേറൊരു തെളിവു കൂടിയായി ഇത് .

ku-website
കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ അക്കാദമിയുടെ അഫിലിയേഷന്‍ എടുത്ത് കളയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു .ഇങ്ങനെ ഒരു നീക്കം സി.പി.ഐ എം നേരിട്ട് ഇടപെട്ടാണ് തടഞ്ഞത്.
ഒരു ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജ് ഇപ്പോള്‍ സ്വകാര്യ സ്ഥാപനം ആണെന്നാണ് ലക്ഷ്മി നായരുടെ നിലാപാട്. അതുകൊണ്ട് തന്നെയാണ് പ്രിന്‍സിപ്പല്‍ രാജി വെക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതും .
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് വൈബ് സൈറ്റിലെ വിവരത്തില്‍ മാറ്റം വരുത്തി ഇപ്പോള്‍ സ്വകാര്യ കോളേജ് അണെന്ന് കേരളാ യൂണിവേഴ്‌സിറ്റി പറയുന്നു