കോര്‍പ്പറേറ്റ് മേഖലയില്‍ പ്രമേഹം പുരുഷന്‍മാര്‍ക്ക്

കോര്‍പ്പറേറ്റ് മേഖലയിലെ പ്രമേഹം വര്‍ദ്ധിക്കുന്നു സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കാണ് രോഗ സാധ്യതയെന്ന് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ പഠനങ്ങള്‍ പറയുന്നു.
പ്രമഹവുമായി ബന്ധപ്പെട്ടുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നത് സ്ത്രീകളേക്കാള്‍ 13 ശതമാനം അധികം പുരുഷന്‍മാരാണെന്ന് അപ്പോളോ മ്യൂണിച്ച് ഇന്‍ഷുറന്‍സ് വ്യക്തമാക്കുന്നു.
കോര്‍പ്പറേറ്റ് മേഖലയിലെ പ്രമേഹത്തിന്റെ വ്യാപ്തി മനസിലാക്കുവാന്‍ 80000 ത്തോളം ജീവനക്കാരുടെ മെഡിക്കല്‍ രേഖകള്‍ കമ്പനി പഠന വിധേയമാക്കി. 46നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ പ്രമേഹം 30നും 45നും ഇടക്ക് പ്രായമുള്ളവരെക്കാള്‍ 20 ശതമാനം കൂടുതലാണ് .
ജോലിസ്ഥലത്തെ ഉയര്‍ന്ന മാനസിക സമ്മര്‍ദം രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഉത്തരവാദിത്വം കൂടുതലുള്ള സ്ഥാനങ്ങളില്‍ ജോലികള്‍ ചെയ്യേണ്ടി വരുന്നത് ഇതും ഒരു കാരണമാണ്. 56 മുതല്‍ 60 വയസ് വരെയുള്ളവരില്‍ 50 ശതമാനം ആണ് രോഗസാധ്യതയുള്ളത്. എഴുപത് ലക്ഷത്തോളം പ്രമേഹ രോഗികളാണ് ഇന്ത്യയില്‍ ഉള്ളത്, അടുത്ത 80 ലക്ഷം ആളുകള്‍ രോഗത്തിന്റെ തൊട്ട് മുന്‍പുള്ള ഘട്ടത്തിലുമാണ്. നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ പ്രമേഹം ഗ്രാമീണ മേഖലയില്‍ ഉള്ളവരെക്കാള്‍ കൂടുതലായിക്കാണുന്നു.