നോട്ട് അസാധുവാക്കല്‍: വിനോദസഞ്ചാര മേഖല മാന്ദ്യത്തില്‍

കേരളത്തിലേക്ക് ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തേണ്ട സമയമാണ് ഇപ്പോള്‍. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി വന്നതോടെ പല സഞ്ചാരികളും യാത്ര റദ്ദാക്കി കഴിഞ്ഞു. ഇതൊന്നും അറിയാതെ എത്തിയവരാകട്ടെ ദുരിതത്തിലും. നാലും അഞ്ചും മണിക്കൂര്‍ ക്യൂ നിന്നാണ് പലര്‍ക്കും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിച്ചത്. പലര്‍ക്കും ഈ കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല. ഇതുകൊണ്ട് തന്നെ പലരും യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങാനുളള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അത്രയേറെ കഷ്ടപ്പാടുകള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വിന്നിട്ടുണ്ട്. ഭക്ഷണത്തിനു പോലും ഇവര്‍ക്ക് പണം ലഭിച്ചില്ല. ബാങ്കുകള്‍ ഒന്നും തന്നെ വിദേശികള്‍ക്കായി പ്രത്യേകമായ ഒരു ക്രമീകരണവും ഒരുക്കിയില്ല. ഇതിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്. ഈ സാഹചര്യം മുതലാക്കി ഇടനിലക്കാരും ഇവരെ ചൂഷണം ചെയ്യുന്നു. വിദേശികള്‍ക്കായി പ്രത്യേക എടിഎമ്മുകള്‍ ഒരുക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു സീസണിന്റെ തുടക്കത്തില്‍ തന്നെയുള്ള ഈ തിരിച്ചടിയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും റിസോര്‍ട്ട് നടത്തിപ്പുകാരും ആശങ്കയിലാണ്. പലരും വിദേശികളില്‍ നിന്നും പഴയ നോട്ടുകള്‍ സ്വീകരിക്കാന്നുണ്ട്. ഹൗസ്ബോട്ട്് മേഖലയിലും ഇത് തന്നെയാണ് സ്ഥിതി.