അപകടത്തിന് ശേഷം ചില സുഹൃത്തുക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ജഗതിയുടെ മകള്‍

ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സാമ്രാട്ടിന്റെ ചിരി ബിഗ് സ്‌ക്രീനില്‍ നിന്നും മായ്ഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മകള്‍ പാര്‍വ്വതി രംഗത്തെത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്റെ സുഹൃത്തുക്കളെ കുറിച്ച് മകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അച്ഛന്‍ സാധാരണ ഗതിയില്‍ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വാഭാവമാണെന്നും ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഉടന്‍ പ്രതികരിക്കുമെന്നും അതിനിപ്പോഴും മാറ്റമില്ലെന്നും പാര്‍വ്വതി പറയുന്നു. അച്ഛന്റെ ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചെന്നും പാര്‍വ്വതി വ്യക്തമാക്കി.

അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവെന്നും മകള്‍ പറഞ്ഞു. ഈ അവസ്ഥയില്‍ അച്ഛനെ കാണാന്‍ ഇഷ്ടമില്ലാത്തതിനാലാവാം സുഹൃത്തുക്കള്‍ വരാത്തതെന്നും മകള്‍ പറയുന്നു.