തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ശബരിമല വിഷയം ഉയര്‍ത്തി ശോഭ സുരേന്ദ്രന്. കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു ശോഭയുടെ പ്രതികരണം. വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനം. കഴക്കൂട്ടത്ത് വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയത്.
 
            


























 
				





















