യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന് ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
”എന്റെ പേര് ഈ പ്രശ്നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന് ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നില്‍.” ദിലീപ് പറഞ്ഞു.
”നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ. ആ നടന് ഞാനാണോ എന്ന്. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന് ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കരുത്. ” ദിലീപ് കൂട്ടിച്ചേര്‍ത്തു.