തുന്നിപ്പിടിപ്പിച്ച ജനനേന്ദ്രിയം പ്രവര്‍ത്തിച്ചു തുടങ്ങി; ശസ്ത്രക്രിയ വിജയം; സ്വാമിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും; പുറത്തിറങ്ങുന്ന സ്വാമി ചിലത് പറയുമെന്ന് സൂചന

ലൈംഗിക ജീവിതം ഉപേക്ഷിച്ച സ്വാമി ഗംഗേശനന്ദയുടെ ജനനേന്ദ്രിയത്തിന് ഇനി ലൈംഗിക ശേഷി ഉണ്ടാകില്ല. 90 ശതമാനത്തിലേറെ മുറിഞ്ഞ ജനനേന്ദ്രിയം പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തുന്നിക്കെട്ടുമ്പോഴും ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ലായിരുന്നു. രക്തയോട്ടം നിലക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. അപ്പോള്‍ ആ ഭാഗം കരിയും തുടര്‍ന്ന് ജനനേന്ദ്രിയം എടുത്ത് കളയാനാണ് അവര്‍ തീരുമാനിച്ചത്. എന്നാല്‍ ഡോക്ടര്‍മാരേയും അമ്പരപ്പിച്ച് രക്തയോട്ടം തുടങ്ങി.

ഇതിനിടെ മുറിവ് കരിഞ്ഞു. പക്ഷെ ലൈംഗിക ബന്ധത്തിന് ഇനി സാധിക്കില്ല. ജനനേന്ദ്രിയം വഴി മൂത്രമൊഴിക്കല്‍ മാത്രമേ ഇനി നടക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മുറിവ് പൂര്‍ണമായും കരിഞ്ഞ ശേഷം രണ്ടാഴ്ച കഴിഞ്ഞ് സ്വാമിയെ വീണ്ടും ഒരു ശസ്ത്രക്രിയക്ക് കൂടി വിധേയമാക്കും യൂറോളജി വിഭാഗമാണ് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നും മൂന്ന് വകുപ്പുകളിലെയും യൂണിറ്റ് ചീഫുമാര്‍ സ്വാമിയെ പരിശോധിക്കുന്നുണ്ട്.

മുറിവ് ഏറെക്കുറെ കരിഞ്ഞതിനാല്‍ ഏറിയാല്‍ രണ്ടോ മുന്നോ ദിവസത്തിനകം സ്വാമിക്ക് ആശുപത്രി വിടാനാകും. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലണെങ്കിലും അഡ്മിറ്റായതിന്റെ പിറ്റേദിവസം തന്നെ റിമാന്റു ചെയ്യപ്പെട്ടതിനാല്‍ സ്വാമി ഇപ്പോള്‍ ജുഢീഷ്യല്‍ കസ്റ്റ്ഡിയിലാണ് ഡിസ് ചാര്‍ജ്ജ് ചെയ്യുന്നതോടെ സ്വാമിയെ തിരുവനന്തപുരം ജില്ലാ ജയിലിലേക്കോ സെപ്ഷ്യല്‍ സബ്ജയിലിലേക്കോ മാറ്റും. ഇതിനിടെ സ്വാമിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടു കിട്ടുന്ന മുറക്ക് സ്വാമിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ ആലോചന. സ്വാമിയെ ചോദ്യം ചെയ്യാനും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസിന്റെ ശ്രമം. സ്വാമിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുസംബന്ധിച്ച രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്നുമാണു പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക പൊലീസ് സെല്ലില്‍ റിമാന്‍ഡിലാണ് ഗംഗേശാനന്ദ.

അതേസമയം സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചുവെന്ന വാദം തള്ളി യുവതിയുടെ വീട്ടുകാര്‍ തന്നെ തിങ്കളാഴ്ച രംഗത്ത് എത്തിയിരുന്നു.ഇതോടെ കേസില്‍ വാദി പ്രതിയാകുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്കുകയും ചെയ്തു.

യുവതിക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എതിര്‍ത്തിന് പ്രതികാരമായാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും, സ്വാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.സംഭവത്തിന് ശേഷം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്കാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്നും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്കണമെന്നും പൊലീസുകാര്‍ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.

ശീഹരി സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. വളരെ നല്ല രീതിയിലാണ് സ്വാമി തങ്ങളോട് പെരുമാറിയിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തന്റെ മകള്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് സ്വാമിയോട് പെണ്‍കുട്ടിക്ക് വിരോധമുണ്ടാവാന്‍ കാര്യം സംഭവമുണ്ടായ മെയ് 19ന് രാവിലെ പെണ്‍കുട്ടി സ്വാമിയോട് ക്ഷമ ചോദിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു.

പിന്നീട് പത്ത് മണിയോടെ പുറത്തു പോയ പെണ്‍കുട്ടി വൈകുന്നേരം ആറ് മണിക്കാണ് തിരിച്ച് വീട്ടിലെത്തിയത്. പകല്‍ സമയം കാമുകനൊപ്പമാണ് പെണ്‍കുട്ടി ചെലവിട്ടത്.രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് താന്‍ പാലും പഴങ്ങളും നല്കി അതിന് ശേഷം റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണ് സ്വാമിയുടെ നിലവിളി കേള്‍ക്കുന്നത്. ചെന്നു നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയേയും ഇറങ്ങിയോടുന്ന മകളേയുമാണ് കണ്ടത്.മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ സ്വാമി പോയിട്ടില്ല.കഴിഞ്ഞ കുറച്ചു കാലമായി മകളുടെ മാനസികനില ശരിയല്ല. ഇതിനകം രണ്ട് തവണ അവള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചതെന്നും പരാതിയിലുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണു പൊലീസ് ഭാഷ്യം.