ഷേവാമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി വിപണിയില്‍

ഷവോമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി എന്നിവ വിപണിയിലിറക്കി. ഷവോമിയുടെ എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറായ മി ഹോം സ്‌റ്റോറും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി.

ആദ്യത്തെ മി ഹോം കഴിഞ്ഞ മാസം ബെംഗളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യദിവസംതന്നെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ചുകോടി രൂപയുടെ വില്‍പ്പന നടത്തി ഈ സ്റ്റോര്‍ റിക്കോര്‍ഡിട്ടു. ജനുവരിയില്‍ റെഡ്മി നോട്ട് 4 ആഗോളതലത്തില്‍ ആദ്യമായി വിപണിയിലിറക്കിയത് ഇന്ത്യയിലാണ്.

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറുള്ള ഈ ഫോണിന് 9999 രൂപയാണ് വില. പ്രീമിയം മെറ്റല്‍ ബോഡിയും ആനോഡൈസ്ഡ് ഹൈഗ്ലോസ് അലൂമിനിയം ലൈനുകളും മനോഹരമായ രൂപകല്‍പ്പനയും 13 എംപി സിമോസ് കാമറയും 5 എംപി എഫ്/2.0 അപ്പേര്‍ച്ചര്‍ ഫ്രന്റ് കാമറയും 4100 എംഎഎച്ച് ഹൈഡെന്‍സിറ്റി ബാറ്ററിയുമാണ് ഇതിന്റെ പ്രത്യേകത.

മാര്‍ച്ചില്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ ഫോക്‌സ്‌കോണുമായുള്ള പങ്കാളിത്തത്തില്‍ രണ്ടാമത് നിര്‍മാണ യൂണിറ്റിന് തുടക്കം കുറിച്ച ഷവോമി റെഡ്മി 4എ വിപണിയിലിറക്കി. 5999 രൂപയ്ക്ക് ലഭ്യമായ ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍ ഫോണിന് 3120 എംഎഎച്ച് ബാറ്ററിയാണുള്ളത്. 13 എംപി റിയര്‍ കാമറയും 5 എംപി ഫ്രന്റ് കാമറയുമാണ് ഈ ഫോണിന്.
ഇപ്പോള്‍ ഷവോമി ഇന്ത്യയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ 95 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.

ഒരു സെക്കന്‍ഡില്‍ ഒരു ഫോണ്‍ നിര്‍മ്മിക്കാനുള്ള നിര്‍മാണശേഷിയാണ് ഷവോമിക്കുള്ളത്. കൂടാതെ 6999 രൂപ മുതല്‍ വിലയുളള റെഡ്മി 4 സ്മാര്‍ട്ട്‌ഫോണ്‍, മി റൗട്ടര്‍ 3സി എന്നിവയും ഷവോമി പുറത്തിറക്കി. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസറും അഡ്രീനോ 505 ജിപിയുവുമുള്ള റെഡ്മി 4 ഗെയിമിനും മള്‍ട്ടിടാസ്‌ക്കിംഗിനും ഉപകരിക്കുന്നതാണ്.

ഷവോമിയുടെ ഇന്ത്യയിലെ ആദ്യത്തെ റൗട്ടറാണ് മി റൗട്ടര്‍ 3സി. ഉയര്‍ന്ന പ്രകടനത്തിനായി നാല് ആന്റിനകളും പിസിബി സര്‍ക്ക്യൂട്ടും 2-ട്രാന്‍സ്മിറ്റ്, 2-റിസീവ് ആന്റിനകളുമുണ്ട്. മി റൗട്ടര്‍ 3സിക്ക് 64 എംബി റാമും 300 എംബിപിഎസ് വയര്‍ലെസ് സ്പീഡുമാണുള്ളത്. 20 കംപ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഇന്റര്‍നെറ്റ് ഉപകരണങ്ങളും അടക്കം 64 ഉപകരണങ്ങള്‍ കണക്ട് ചെയ്യാനാകും. 1199 രൂപയാണ് വില.