തരൂരിന്റെ ഇംഗ്ലീഷ് ഞെട്ടിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയേയും!!!

അര്‍ണാബ് ഗോസ്വാമി തന്റെ പുതിയ ചാനലായ റിപ്പബ്ലിക്കിലൂടെ ശശി തരൂരിനെതിരായി വാര്‍ത്ത കൊണ്ടു വരികയും വലിയ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും അത് തരൂരിനെ താരമാക്കിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അര്‍ണാബിനെ വിമര്‍ശിക്കാന്‍ തരൂര്‍ പ്രയോഗിച്ച ഫറാഗോ എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

tarooe

എന്നാല്‍ ഈ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ഓക്‌സഫോര്‍ഡ് ഡിക്ഷണറിയെയാണ്. തരൂരിന്റെ ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും പുറത്തു വന്നതിനു പിന്നാലെ ഈ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരുടെ എണ്ണം അതിശയിപ്പിക്കുന്നതാണെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു.

⬆️We saw a big spike in lookups of ‘farrago’ yesterday, after @ShashiTharoor used the term in a tweet https://t.co/4ZXUQOMW6D

— Oxford Dictionaries (@OxfordWords) May 10, 2017

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായാണ് റിപ്പബ്ലിക് ചാനല്‍ കഴിഞ്ഞ ദിവസം എത്തിയത്. 19 ശബ്ദരേഖകളും ചാനല്‍ പുറത്തുവിട്ടു. എന്നാല്‍ ഇവയേക്കാള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് ഫറാഗോ പ്രയോഗമായിരുന്നു എന്നതാണ് വാസ്തവം.