മലയാളസിനിമയില്‍ ഹാസ്യചക്രവര്‍ത്തിയുടെ സിംഹാസനം ഒഴിഞ്ഞുകിടക്കുകയാണ്. 2012ല്‍ അപകടത്തെ തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ പകരക്കാരൊന്നും എത്തിയിട്ടില്ല. ഹാസ്യം മാത്രമല്ല നവരസങ്ങളും അനായാസം വഴങ്ങുന്ന പ്രിയതാരത്തിനായി ആരാധകര്‍ മാത്രമല്ല സിനിമാലോകവും പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകള്‍ ഏറെക്കുറേ ഫലം കാണുകയും ചെയ്തു. ഇനി കാത്തിരിക്കുന്നത് വെളളിത്തിരയില്‍ വീണ്ടും ആ ചിരി തെളിയുന്നതാണ്. അതുടനെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
തിരിച്ചുവരവിന്‍െറ സൂചന നല്‍കി ജഗതി ശ്രീകുമാര്‍ ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു. ലോക സംഗീത ദിനമായ ഇന്നലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം പെരിയാറെ, മാണിക്യവീണയുമായെന്‍ തുടങ്ങിയ ഗാനങ്ങള്‍ പാടിയത്. മറ്റുളളവരും താരത്തിനൊപ്പം കൂടി. വയലാര്‍ സാംസ്കാരികവേദിയും റെഡ് എഫ്എമ്മും ചേര്‍ന്ന് നടത്തിയപരിപാടിയിലാണ് ജഗതിയുടെ സ്വരം മുഴങ്ങിയത്. അദ്ദേഹത്തിന്‍െറ കുടുംബവും സുഹൃത്തുക്കളും എഫ്എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.
[fbvideo link=”https://www.facebook.com/thewifireporter/videos/844832645684724/” width=”500″ height=”400″ onlyvideo=”1″]
താരത്തിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീതദിനത്തിന്‍െറ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്‍െറ വീട്ടില്‍വെച്ച് പരിപാടി സംഘടിപ്പിച്ചത്.
 
            


























 
				























