നടന്‍ വിജയരാഘവന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം : സിനിമാതാരം വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ അറിയിച്ചു. വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത എല്ലാവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. മരണവാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ നേരിട്ട് ഡിജിപിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

വ്യാജ മരണ വാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു. ദിലീപ് നായകനായ രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഫോട്ടോയാണിത്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിജയരാഘവന്റെ ഫോട്ടോ പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് നവമാധ്യമങ്ങള്‍ വഴി വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയില്‍ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.