രാമലീലയുടെ റിലീസ് മാറ്റിവച്ചു

ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റിവച്ചു. ജുലൈ 7 ന് തീരുമാനിച്ചിരുന്ന റിലീസ് ഈ മാസം 21ലേക്കാണ് മാറ്റിവച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിവച്ചതെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരിക്കുന്നത്.

സച്ചിയുടെ തിരകഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രമാണ് രാമലീല. പുലിമുരുഗന്റെ വന്‍ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം സംവിധാനം ചെയുന്ന ചിത്രം എന്നാ പ്രത്യേകത കൂടെ രാമലീലക്ക് ഉണ്ട്.