അപ്പാനി രവി കോളിവുഡിലേക്ക്

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അപ്പാനി രവി എന്ന കഥാപാത്രമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ശരത് കുമാര്‍ കോളിവുഡിലേക്ക്. അങ്കമാലി ഡയറീസിനുശേഷം മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും താരം മിന്നും പ്രകടനം കാഴ്ചവെച്ചിരിന്നു.

വിശാല്‍ നായകനാകുന്ന സണ്ടക്കോഴി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം സണ്ടക്കോഴി 2വില്‍ നിന്നുമാണ് അപ്പാനി ശരത്തിന് ഓഫര്‍ വന്നിരിക്കുന്നത്. ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുപ്രധാന കഥാപാത്രത്തിലേക്കാണ് ശരത്തിന് വിളി വന്നിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ വിശാലിനൊപ്പമുള്ള ഒരു ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.