മഞ്ജുവാര്യരുടെ യഥാര്‍ത്ഥ പ്രതിഫലം എത്ര?

തിരുവനന്തപുരം: ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സിനിമാ വാരികകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താരങ്ങളുടെ ഇമേജ് കൂട്ടാന്‍ ഇത്തരം വാര്‍ത്തകള്‍ സഹായകമാണ്. എന്നാല്‍ ഇതോടെ ഇന്‍കംടാക്‌സും മറ്റും കര്‍ശന നിരീക്ഷണം നടത്തും. ബാങ്ക് ഇടപാടുകളും മറ്റും അവര്‍ പരിശോധിക്കും. പ്രത്യേകിച്ച് നോട്ട് അസാധുവാക്കിയതോടെ പണമിടപാടുകളുടെ സുതാര്യത.  അവസാനം അഭിനയിച്ച സൈര ഭാനുവിന് 60 ലക്ഷം രൂപയാണ് മഞ്ജു പ്രതിഫലം വാങ്ങിയത്. കരിങ്കുന്നം സിക്സസിനായി 55 ലക്ഷം രൂപയാണ് വാങ്ങിയത്. ചിത്രത്തിന്റെ ക്ളൈമാക്സില്‍ സ്റ്റേഡിയത്തിലുള്ള ഐസ്‌ക്രീമിന്റെയും മറ്റും പരസ്യം മഞ്ജു സംഘടിപ്പിച്ച് കൊടുത്തതാണ്. അതുവഴി നിര്‍മാതാവിന് 40 ലക്ഷം രൂപയാണ് ലഭിച്ചത്.
സൈര ഭാനുവില്‍ പഴയകാല നടി അമല തിരിച്ചുവരുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാലും ചിത്രത്തിന്റെ കേന്ദ്രബിന്ദു മഞ്ജുവാര്യര്‍ തന്നെ. സംവിധായകന്‍ നവാഗതനായതിനാല്‍ റിസ്‌ക്ക് കൂടുതലും താരത്തിന് തന്നെ.  ഒറ്റയ്ക്ക് ചിത്രങ്ങള്‍ ചെയ്യുന്നത് താരം അവസാനിപ്പിക്കുകയാണ്. സ്വന്തം റിസ്‌ക്കില്‍ സിനിമ ചെയ്യുന്നത് വലിയ ഭാരമാണ്. പലരും അമിത പ്രതീക്ഷകളുമായാണ് തിയേറ്ററില്‍ എത്തുന്നത്. ജോ ആന്റ് ദ ബോയി ഒക്കെ അത്തരം അമിത പ്രതീക്ഷകളില്‍ തകിടംമറിഞ്ഞ സിനിമയാണ്.  തനിക്ക് ഇണങ്ങുന്ന നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ താരം തയ്യാറാണ്. ലേഡ് സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാന്‍ സുഖമുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ സഹിക്കാനാവുന്നതിനും അപ്പുറമാണെന്ന് താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.
മലയാളത്തിലെ മിക്ക താരങ്ങളും പരാജയപ്പെട്ട നിര്‍മാതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കാറില്ല എന്നത് സത്യമാണ്. മഞ്ജു താന്‍ അഭിനയിച്ച പരസ്യകമ്പനിയുമായി ധാരണയുണ്ടാക്കിയാണ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്. ഇത് പല താരങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. തമിഴിലും അഭിനയിക്കാന്‍ താരം തയ്യാറായിക്കഴിഞ്ഞു. തമാസിക്കാതെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും.