മംഗളൂർ മലങ്കര മാർത്തോമാ ഇടവക ക്രിസ്മസ് കരോൾ നടത്തി

-നിമ്മി-

മംഗളുരു : മംഗലാപുരം മലങ്കര മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ 2016 ” മേരി ദിദ് യു നോ” ആസ്വാദകമനം കവർന്നു. മംഗലാപുരത്തെ വിവിധ പള്ളികളിൽ നിന്നുള്ള അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. ഇടവക ക്വയർ ആലപിച്ച ക്രിസ്തുമസ് ഗാനങ്ങളാണ് മംഗലാപുരത്ത് ക്രിസ്മസിന്റെ വരവറിയിച്ചത്. ഇടവക സെക്രട്ടറി മാത്യു കെ ആരാധന സമൂഹത്തെ സ്വാഗതം ചെയ്തു. ഇടവക മുൻ വികാരി എബി റ്റി മാമ്മൻ ക്രിസ്മസ് സന്ദേശം നൽകി.

ജോയ് ടൂ ദി വേൾഡ്…എന്നു തുടങ്ങുന്ന ഗാനം സൺ‌ഡേ സ്‌കൂൾ കുരുന്നുകൾ ആലപിച്ചപ്പോൾ പാതിരാനേരങ്ങളിൽ ഉണ്ണിയേശുവിന്റെ തിരുരൂപവുമായിയെത്തുന്ന കരോൾ സംഘങ്ങളുടെ വരവിനെ ഓര്മിപ്പിക്കുന്നതായി അത്. ക്രിസ്മസിന്റെ വരവറിയിച്ചു യുവജന സഖ്യം അംഗങ്ങൾ ആലപിച്ച ക്രിസ്മസ് രാവണഞ്ഞ നേരം… ഇടവക തിങ്ങിനിറഞ്ഞ സദസ്സ് ശരിക്കും ആസ്വദിച്ചു. മാസ്റ്റർ ഗ്ലെൻ തോമസ് അലക്സിന്റെ നേതൃത്വത്തിൽ ക്വയർ അംഗങ്ങൾ പരിശീലിച്ചത്.

ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ചു മുൻ വികാരിയും ക്രിസ്മസ് കാരോളിന്റെ മുഖ്യ അതിഥിയും ആയിരുന്ന എബി റ്റി മാമ്മനെ ഇടവക വികാരി തോമസ് ജോൺ , കൺവീനർ മാത്യു കെ സാം, ഇടവക വൈസ് പ്രസിഡന്റ് മാത്യു ഫിലിപ്പോസ് ,ഭദ്രാസന അസംബ്ലി മെമ്പർ മാത്യൂസ് പി ശവുമേൽ തുടങ്ങിയവർ ചേർന്ന് പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിച്ചു.