യുവനടിയുടെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ‘കുത്തിമറിയല്‍’

-ക്രിസ്റ്റഫര്‍ പെരേര-

കൊച്ചി: മലയാളത്തിലെ ഒരു യുവനടിയുടെ കൊച്ചി മേനകയിലുള്ള ഫ്‌ളാറ്റില്‍ അനാശാസ്യമെന്ന് തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളിലെ പയ്യന്‍മാര്‍. സിനിമകളില്‍ ഇപ്പോള്‍ വലിയ തിരക്കില്ലാത്ത താരത്തിന്റെ ഫ്‌ളാറ്റില്‍ ദിവസവും പലരാണ് വന്ന് പോകുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ ശൃംഘലയുടെ ഫ്‌ളാറ്റ് സമുച്ചയം ആയതിനാല്‍ ഇവിടെ പൊലീസൊന്നും തിരിഞ്ഞ് നോക്കാറില്ല. നടിയുടെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവാവായ ഐ.ടിക്കാരന്‍ ഓരോ ദിവസവും ഓരോ തരുണികളെയും കൊണ്ടാണ് കുത്തിമറിയാന്‍ വരുന്നത്. ഇടയ്ക്കിടെ നടിയും ഈ ഐ.ടിക്കാരനും ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഫുഡ് കോര്‍ട്ടില്‍ വരും. ഇത് കണ്ട് കലിപ്പ് സഹിക്കാത താമസക്കാരായ പയ്യന്‍മാരാണ് കഥകള്‍ ഫെയ്‌സ്ബുക്കിലിട്ടത്.

ഒരു സിനിമയില്‍ ടൈറ്റില്‍ വേഷത്തിലഭിനയിച്ചാണ് നടി കരിയര്‍ തുടങ്ങിയത്. പിന്നീട് ആയിരം രൂപ പോലും എടുക്കാനില്ലാതെ ബുദ്ധിമുട്ടിലായി.  ഗള്‍ഫ് ഷോകളും മറ്റും ചെയ്തിരുന്നെങ്കിലും പ്രമാദമായ ഒരു കേസിലെ പ്രതിയുമായുള്ള സൗഹൃദം കാരണം അത്തരം ഷോകള്‍ക്ക് ആരും വിളിച്ചിരുന്നില്ല. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പം അവരും സമീപിക്കുന്നില്ല.

പടങ്ങള്‍ കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരനുമൊത്ത് ഫ്‌ളാറ്റില്‍ കുറേന്നാള്‍ താമസിച്ചു. അയാള്‍ക്ക് മടുത്തതോടെ കളഞ്ഞേച്ച് പോയി. അതോടെ താരം കുറേ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. പിന്നീട് എന്‍.ആര്‍.ഐക്കാരനൊപ്പമായിരുന്നു കറക്കം. വിവാഹിതനായ അയാളും ഇപ്പോള്‍ താരത്തെ മൈന്‍ഡ് ചെയ്യുന്നില്ല.

എന്നാല്‍ സെറ്റിലെ മോശം പെരുമാറ്റം കാരണമാണ് പല സംവിധായകരും യുവനടിയെ വിളിക്കാത്തതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു. മദ്യപിക്കുന്ന താരം പലപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. തിരിച്ച് വിളിക്കാറും ഇല്ല. പൂമരം എന്ന ചിത്രത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ ആ റോള്‍ മറ്റൊരു നടിക്ക് നല്‍കി.  അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കാരണമാണ് നടി കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് തങ്ങുന്നത്.