കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു

 

-ക്രിസ്റ്റഫര്‍ പെരേര-

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു. ഇതിനായി മൂന്ന് കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്. കാമസൂത്രയുടെ പുതിയ മോഡലാണ് താരം. മുമ്പ് ശ്വേതാമേനോന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ശ്വേതയ്ക്ക് ഇന്ത്യയില്‍ വലിയ പബ്ലിസിറ്റി നേടിക്കൊടുത്ത പരസ്യമായിരുന്നു അത്. അതുപോലെ വിവാദത്തിലകപ്പെടാതിരിക്കാന്‍ കാജല്‍ ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. പരസ്യത്തിന്റെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ചില വ്യവസ്ഥകള്‍ താരം മുന്നോട്ട് വെച്ചു.

ദ്വയാര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കില്ല. സെക്‌സിയാകുന്നതിന് പരിധിയുണ്ട്. ശരീരഭാഗങ്ങള്‍ അധികം കാണിക്കില്ല. ഇമേജിനെ ബാധിക്കാതിരിക്കാനാണ് ഈ നിബന്ധനകള്‍ മുന്നോട്ട് വെച്ചത്. തമിഴിലും തെലുങ്കിലും മിന്നിത്തിളങ്ങുകയാണ് കാജല്‍ അഗര്‍വാള്‍. സിനിമാഭിനയത്തിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. സ്‌കൂട്ടറിന്റെയും മിക്‌സിയുടെയും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. എയ്ഡ്, ജനനനിയന്ത്രണം എന്നീ സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മോശം പ്രതിശ്ചായ ഉണ്ടായില്ലെന്ന പ്രതീക്ഷയിലാണ് താരം.

ബോളിവുഡിലായിരുന്നു കാജലിന്റെ അരങ്ങേറ്റം. മഗധീര എന്ന തെലുങ്ക് ചിത്രമാണ് വഴിത്തിരിവായത്.  ലക്ഷ്മി കല്യാണം, ചന്ദമാമ, പൗറുഡു എന്നീ ചിത്രങ്ങളിലൂടെയാണ് തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതമായത്. ഭഗത്തിനൊപ്പം പളനി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കാജലിന്റെ തമിഴ് അരങ്ങേറ്റം. മഗധീരയില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം മിന്നുന്ന പ്രകടനാണ് കാജല്‍ കാഴ്ചവച്ചത്. അതോടെ തമിഴിലും തെലുങ്കിലും കാജലിന് ധാരാളം അവസരങ്ങള്‍ വന്നു.