അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വി

 

ബാംഗളൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യപനം ഉടന്‍ ഉണ്ടാകും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് അഞ്ജലിയുടെ ചിത്രത്തില്‍ പൃഥി നായകനാകുന്നത്.

ബാംഗളൂര്‍ ഡേയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പ്രതാപ് പോത്തന്‍ ചിത്രമാണ് അഞ്ജലി ചെയ്യാനിരുന്നത്. ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലില്‍ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. യുവ താരങ്ങളെ അണിനിരത്തിയ മൂന്നാമത്തെ ചിത്രമായ ബാംഗളൂര്‍ ഡേയ്‌സ് വന്‍ വിജയമായിരുന്നു.