ധനുഷ് എന്റെ മറ്റവനല്ല: അമലാപോള്‍

കൊച്ചി: അമലാപോളും സംവിധായകന്‍ എല്‍.വിജയ്‌യും കഴിഞ്ഞ ജൂണില്‍ വേര്‍പിരിഞ്ഞത് മുതല്‍ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാന്‍ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോള്‍ എല്ലാവരും സ്ത്രീകളെ മാത്രമേ കുറ്റം പറയൂ.

ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണത്. ധനുഷിനെയും എന്നെയും ചേര്‍ത്തുള്ള കഥകള്‍ കേട്ടപ്പോള്‍ ഒരുപാട് വെറുപ്പ് തോന്നിയെന്ന് താരം പറഞ്ഞു. സിനിമയില്‍ ഇത്രയും മാന്യനായ വ്യക്തികളെ അപൂര്‍വമായേ കാണാന്‍ കഴിയൂ എന്നാണ് ധനുഷിനെ കുറിച്ച് അമല പറയുന്നത്. ഇത്തരം പ്രചരണങ്ങള്‍ ധനുഷിനെ വിഷമിപ്പിച്ചിരുന്നു. അതേക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നിട്ടും ആളുകള്‍ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്ത് പറയാന്‍. ഒരു കാര്യം സത്യമല്ലെങ്കില്‍ അധികനാള്‍ നിലനില്‍ക്കില്ലെന്നും അമല വ്യക്തമാക്കി.

ധനുഷിന്റെ നായികയായി അഭിനയിച്ച വേലയില്ലാ പട്ടദാരിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ അമല കരാറൊപ്പിട്ടു. ആദ്യ ഭാഗത്തെ തന്റെ അഭിനയ മികവ് കണ്ടിട്ടാണ് രണ്ടാം ഭാഗത്തിലേക്കും ക്ഷണിച്ചത്. അല്ലാതെ ആരുടെയും സഹായം കൊണ്ടല്ലെന്നും താരം വ്യക്തമാക്കി. ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് മാത്രമാണ് ഇത്തരം കഥകള്‍ പറഞ്ഞ് പരത്തുന്നത്. നടന്‍മാരെ പറ്റി ആരും യാതൊരു അപവാദവും പറയുന്നില്ല.  അതില്‍ സന്തോഷമുണ്ട്. ക്യൂനിന്റെ മലയാളം പതിപ്പിലും അമല നായികയാകുന്നു. അതുപോലെ തിരുട്ട് പയലേയുടെ രണ്ടാം ഭാഗത്തിലും. ഇതിന് പുറമേ വേറെയും ചിത്രങ്ങള്‍ കരാറൊപ്പിട്ട് കഴിഞ്ഞു.

ജീവിതത്തില്‍ ഒന്നിനും ഉറപ്പില്ലെന്ന് അനുഭവങ്ങളില്‍ നിന്ന് വ്യക്തമായി. വിവാഹം കഴിക്കുമെന്നോ, ബന്ധം വഷളാകുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിങ്ങളെന്താണ് തെരഞ്ഞെടുക്കുന്നത് അതിനെ ആശ്രയിച്ചാണ് സിനിമാ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ കരിയറിനാണ് ആദ്യ പരിഗണന. കാരണം അഭിനയമാണ് എന്നെ ഞാനാക്കിയത്.

ഹോളിവുഡില്‍ പോയി അഭിനയിക്കണം. അതാണ് ഇപ്പോഴത്തെ സ്വപ്നം- ചിരിച്ചുകൊണ്ട് അമല പറഞ്ഞു. ഉയര്‍ച്ചകളും അതിലേറെ വീഴ്ചകളുമുണ്ടായ വര്‍ഷമാണ് കടന്ന് പോകുന്നത്. പ്രതിസന്ധകള്‍ ഉണ്ടായപ്പോള്‍ യോഗയും ധ്യാനവും മാത്രമാണ് പിടിച്ചുനിര്‍ത്തിയത്. ഒരു വാതിലടഞ്ഞാല്‍ മറ്റൊന്ന് തുറക്കുമെന്ന വിശ്വാസമുണ്ടെന്നും അമല ആത്മവിശ്വാസത്തോടെ പറഞ്ഞു.