പുസ്തക പ്രകാശനം

കേരള ഫിനാൻസ് കോർപ്പറേഷൻ സിഎംഡി ആയ ഡിജിപി ശ്രീ ടോമിൻ തച്ചങ്കരി ഐപിഎസ്സ് കനൽമൊഴി എന്ന പുസ്തക പ്രകാശനം നടത്തി. കാലിക പ്രസക്തിയുള്ള പ്രമേയം തീരെയും ആശയചോർച്ച ഇല്ലാതെ ലളിതമായി പരിഭാഷപെടുത്തിയിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.പ്രസിദ്ധ സാഹിത്യകാരി ഡോ. രാധിക സി. നായർ ആണ് പുസ്തകം സ്വീകരിച്ചത്. രൺദീപ് വദേര ഇംഗ്ലീഷിൽ രചിച്ച The Curse എന്ന പുസ്തകം ശ്രീ ഇ.കെ.ഹരികുമാർ മലയാളത്തിലേക്ക്  മൊഴി മാറ്റിയ നോവൽ തിരുവനന്തപുരത്തെ പരിധി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു.
ജനാധിപത്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളെ ചെറുത്ത് മൂല്യവത്തായ ഒരു സംസ്കാരം കാത്ത് സൂക്ഷിക്കുന്നതിനായി പൊരുതുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ അതിജീവനത്തിൻ്റെ കഥയാണ് ഈ നോവൽ.
മുൻ എംഎൽഎ അഡ്വക്കേറ്റ് ശ്രീമതി ജമീല പ്രകാശം കഥാകൃത്തായ ശ്രീ വദേരയെ പരിചയപ്പെടുത്തുകയും പഞ്ചാബ് ആൻ്റ് സിന്ധ് ബേങ്കിൻ്റെ മുൻ എംഡി ശ്രീ എസ്സ് ഹരിശങ്കർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. കലാ സാംസ്കാരിക സംഘടനകളായ ഓർമ്മക്കൂട്, ഓർബിറ്റ് എന്നിവയുടെ രക്ഷാധികാരി ശ്രീ പി.ഒ.യതീന്ദ്രമോഹൻ അദ്ധ്യക്ഷം വഹിച്ച യോഗം എസ്.ബി.ടി. ഓർമ്മക്കൂട് പ്രസിഡൻറ് ശ്രീ. പി.വി. ശിവശങ്കര പിളള ഉൽഘാടനം ചെയ്തു. കേരള സ്റ്റേറ്റ് കോ- ഓപ്പേറേറ്റീവ് ബാങ്ക് മുൻ എംഡി ശ്രീ. എസ്. ബാലചന്ദ്രൻ, റിട്ടയർഡ് ബേങ്ക് ഓഫീസർ അസോസിയേഷൻ്റെ പ്രസിഡൻ്റ് ശ്രീ ആർ. ചന്ദ്രസേനൻ  ആശംസകൾ അർപ്പിച്ചു. മുത്തൂറ്റ് മിനി ബേങ്കേർസിൻ്റെ സീനിയർ റിസ്ക്ക് ഓഫീസർ ശ്രീ.ദേവി പ്രസാദ് സ്വാഗതം ചെയ്തപ്പോൾ പരിഭാഷകൻ ശ്രീ ഇ.കെ.ഹരികുമാർ നന്ദി പ്രകാശിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച ചടങ്ങ് വീഡിയോ കോൺഫറൻസ് മുഖാന്തിരമാണ് നടത്തിയത്.