പ്രസവശേഷം മന്ദിരബേദി ആറുമാസം കൊണ്ട് കുറച്ചത് 22 കിലോ; അതിനുപിന്നിലെ രഹസ്യം

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് മന്ദിര ബേദി. 40 കളിലും 20 തിന്റെ ചുറുചുറുക്കോടെ നടക്കുന്ന മന്ദിരയാണ് ബോളിവുഡിലെ അവതാരകരിൽ പ്രമുഖ. പ്രസവശേഷം 76 കിലോയായിരുന്നു മന്ദിരയുടെ ഭാരം. എന്നാൽ വെറും ആറു മാസം കൊണ്ട് അത് 54 കിലോയാക്കി ചുരുക്കി. 22 കിലോയാണ് ഒറ്റയടിക്ക് കുറച്ചത്.

പ്രസവത്തിന്റേതായ പാടുകളൊന്നും അവശേഷിപ്പിക്കാതെ തീർത്തും ഫ്ലാറ്റായ ബെല്ലി പുറത്തു കാണിച്ചുള്ള മന്ദിരയുടെ ചിത്രമാണ് ട്വിറ്ററിൽ ഹിറ്റായത്. ബോളിവുഡിലെ അമ്മമാർ മന്ദിരയുടെ വയർ കണ്ട് കണ്ണുതള്ളിപ്പോയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ എല്ലാവരും മന്ദിരയ്ക്ക് പഠിക്കുകയാണത്രെ…

മന്ദിരയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്;

പ്രസവശേഷമുള്ള  41 ദിവസം മുതൽ മന്ദിര ചെറിയ രീതിയിൽ നടത്തം ആരംഭിച്ചു. പിന്നീട് ആഴ്ചയിൽ അഞ്ചു ദിവസം ജിമ്മിൽ പോയിത്തുടങ്ങി. ദിവസവും ഒരു മണിക്കൂറോളം സൈക്ലിങ് ചെയ്യുമായിരുന്നു. ഇറച്ചി, മധുരം എന്നിവ പൂർണ്ണമായും ഉപേക്ഷിച്ചു.

പ്രഭാത ഭക്ഷണത്തിന്: പ്രോട്ടീൻ ഷേക്ക്, പഴങ്ങൾ, പാൽ, മൂന്ന് മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ച് ഓംലെറ്റ്, ഓട്ട് മീൽ

ഉച്ച ഭക്ഷണത്തിന്: റൊട്ടി, ദാൽ, പച്ചക്കറി സാലഡുകൾ, പയറുവർഗ്ഗങ്ങൾ

രാത്രി ഭക്ഷണത്തിന്: ഉച്ചയ്ക്കുള്ള അതേ മെനു തന്നെയാണ് രാത്രിയും